You are Here : Home / USA News

ലാനാ സാഹിത്യ അവാര്‍ഡ്‌: കൃതികള്‍ ക്ഷണിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 02, 2015 02:51 hrs UTC

ചിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (ലാന) 2015-ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക്‌ അമേരിക്ക, കാനഡ എന്നിവടങ്ങളില്‍ അധിവസിക്കുന്ന മലയാളി എത്തുകാരില്‍ നിന്ന്‌ കൃതികള്‍ ക്ഷണിക്കുന്നു. നോവല്‍, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളില്‍ 2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളാണ്‌ അവാര്‍ഡിനു പരിഗണിക്കുന്നത്‌. അവാര്‍ഡ്‌ ജേതാക്കളെ ഒക്‌ടോബര്‍ മാസം ഡാളസില്‍ വെച്ച്‌ നടക്കുന്ന ലാനയുടെ പത്താമത്‌ നാഷണല്‍ കണ്‍വന്‍ഷനില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നതാണ്‌. താത്‌പര്യമുള്ളവര്‍ പുസ്‌തകങ്ങളുടെ മൂന്നു കോപ്പികള്‍ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ വാസുദേവ്‌ പുളിക്കലിന്റെ പേരില്‍ 2015 ജൂലൈ 15-നു മുമ്പ്‌ ലഭിക്കത്തക്കവിധം അയയ്‌ക്കുക. വിലാസം: 8 Harcourt road, Plainview, Newyork 11803. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വാസുദേവ്‌ പുളിക്കല്‍ 516 749 1939, ഷാജന്‍ ആനിത്തോട്ടം (847 322 1181), ജോസ്‌ ഓച്ചാലില്‍ (469 363 5642).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.