You are Here : Home / USA News

മാപ്പ്‌ കാര്‍ഡ്‌ ഗെയിം: ഫിലാഡല്‍ഫിയ നേതാക്കള്‍

Text Size  

Story Dated: Tuesday, June 02, 2015 05:02 hrs UTC

സോബി ഇട്ടി

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഫിലാഡല്‍ഫിയയുടെ (മാപ്പ്‌) ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള `പോള്‍ വര്‍ക്കി മെമ്മോറിയല്‍' ട്രോഫിക്കുവേണ്ടിയുള്ള 56 കാര്‍ഡ്‌ ഗെയിംസ്‌ ടൂര്‍ണമെന്റ്‌ വന്‍ വിജയമായി. മെയ്‌ 16-നു ശനിയാഴ്‌ച രാവിലെ മാപ്പ്‌ ഐ.സി.സി ബില്‍ഡിംഗ്‌സില്‍ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ പ്രസിഡന്റ്‌ സാബു സ്‌കറിയ വന്നുചേര്‍ന്ന എല്ലാവരേയും സ്വാഗതം ചെയ്‌തു. തുടര്‍ന്ന്‌ ദിലീപ്‌ വര്‍ഗീസ്‌, സണ്ണി വാളിപ്ലാക്കലിന്‌ കാര്‍ഡ്‌ നല്‍കി ഉദ്‌ഘാടനം നിര്‍വഹിച്ചു. വാശിയേറിയ മത്സരം രാത്രി 10.30-നു അവസാനിക്കുമ്പോള്‍ ഒന്നാം സ്ഥാനം ഫിലാഡല്‍ഫിയയില്‍ നിന്നുളള ജോണ്‍സണ്‍ മാത്യു, സാബു വര്‍ഗീസ്‌, സാബു സ്‌കറിയ എന്നിവര്‍ പോള്‍ വര്‍ക്കി എവര്‍ റോളിംഗ്‌ ട്രോഫിയും ക്യാഷ്‌ അവര്‍ഡും കരസ്ഥമാക്കി.

 

ഫസ്റ്റ്‌ റണ്ണര്‍അപ്പ്‌ ദിലീപ്‌ വര്‍ഗീസ്‌, ബിജു, രാജു പെരുമല (ന്യൂജേഴ്‌സി) എന്നിവര്‍ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും, സെക്കന്‍ഡ്‌ റണ്ണര്‍അപ്പ്‌ ബാബു തോമസ്‌, തോമസ്‌ ഏബ്രാഹാം, ലാലു ജോസ്‌ (ഫിലാഡല്‍ഫിയ) എന്നിവര്‍ ട്രോഫിയും, തേര്‍ഡ്‌ റണ്ണര്‍അപ്പ്‌ ഫിലിപ്പ്‌ ജോണ്‍, ജോസഫ്‌ കുര്യാക്കോസ്‌, ബാബു പോള്‍, സണ്ണി പടയാട്ടില്‍, ജോസ്‌ മാത്യു (ഫിലാഡല്‍ഫിയ) എന്നിവര്‍ ട്രോഫിയും കരസ്ഥമാക്കി. പരിപാടികള്‍ക്കൊടുവില്‍ ജനറല്‍ സെക്രട്ടറി സിജു ജോണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും അതോടൊപ്പം വര്‍ഷങ്ങളായി ഈ ടൂര്‍ണമെന്റ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന ബിനു പോളിനോടുള്ള (പോള്‍ വര്‍ക്കിയുടെ പുത്രന്‍) പ്രത്യേക നന്ദിയും രേഖപ്പെടുത്തി. സോബി ഇട്ടി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.