You are Here : Home / USA News

കോഴഞ്ചേരി കോലത്ത്‌ കുടുംബ സംഗമം ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 03, 2015 10:13 hrs UTC

ഷിക്കാഗോ: അമേരിക്കയിലും കാനഡയിലും താമസിക്കുന്ന കോഴഞ്ചേരി കേന്ദ്രമായുള്ള കോലത്ത്‌ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും പ്രഥമ യു.എസ്‌ കുടുംബ സംഗമം ജൂലൈ നാലാം തീയതി ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ സ്‌കോക്കിയില്‍ തോമസ്‌ ജോര്‍ജ്‌ (റോയി) തെങ്ങുംതോട്ടത്തിന്റെ ഭവനത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു. വിലാസം: 8338 Grass Point Rd, Morton Groove, IL 60053, Ph: 312 543 9912. ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്‌. കോയിക്കമണ്ണില്‍, മുള്ളന്‍കുഴിയില്‍, മുട്ടിത്തോടത്തില്‍, കണ്ണമ്മൂട്ടില്‍, കല്ലുവെട്ടാംകുഴിയില്‍, മുല്ലശേരിമണ്ണില്‍, തോളൂര്‍, കോലത്ത്‌ തൈവീട്‌, തോളൂരുഴത്തില്‍, കോലത്ത്‌ പീടികയില്‍, പാലംകുഴിയില്‍, തെങ്ങുംതോട്ടത്തില്‍, കിടങ്ങാലില്‍, ഇഞ്ചക്കാലായില്‍, വിഴലില്‍, കാവനാടത്ത്‌ എന്നീ 16 കുടുംബശാഖാ അംഗങ്ങള്‍, ബന്ധുക്കള്‍ എന്നിവരെ തേടുകയും, ചടങ്ങിലേക്ക്‌ ക്ഷണിക്കുകയും ചെയ്യുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ ജോര്‍ജ്‌ (റോയി) തെങ്ങുംതോട്ടത്തില്‍ 312 543 9912, ഫിലിപ്പ്‌ കിടങ്ങാലില്‍ 847 375 8179, ടോം ജോര്‍ജ്‌ കോലത്ത്‌ (ന്യൂയോര്‍ക്ക്‌) 718 956 0500.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.