You are Here : Home / USA News

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ടിന് സ്വീകരണം

Text Size  

Story Dated: Wednesday, June 03, 2015 10:26 hrs UTC

ഷിക്കാഗോ: കോട്ടയം അതിരൂപതാ വികാരി ജെനറാളായതിനുശേഷം, പ്രവാസികളുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായിലേക്കുള്ള പ്രഥമ സന്ദര്‍ശനത്തില്‍, മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ടിന് വിശ്വാസികളുടെ നിറസാന്നിധ്യത്തില്‍ സ്വീകരണം നല്‍കി.
 
ഫാ. എബ്രാഹം മുത്തോലത്തിനുശേഷം, കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സൊസൈറ്റിയുടെ സെക്രട്ടറിയായും, അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്റര്‍ സെന്ററിന്റെ ഡയറക്ടറായും, ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച്, സേവനപാതയില്‍ വേറിട്ട ശൈലി മുഖമുദ്രയാക്കിയ മോണ്‍സിഞ്ഞോറിന്റെ ഉന്നതമായ പുതിയ ദൌത്യത്തെ ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അനുമോദിക്കുകയും, എല്ലാ പ്രാര്‍ത്ഥനകളും ആശംസകളും നല്‍കുകയും ചെയ്തു. കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തെന്‍പുരയില്‍ എന്നിവര്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ടിന് ബൊക്കെ നല്‍കി സ്വീകരിച്ചു. ചടങ്ങുകള്‍ക്ക് റവ. ഫാ. ജോസെഫ് കല്ലടാന്തിയില്‍, പടമുഖം ഫൊറോന വികാരി റവ. ഫാ. സാബു മാലിതുരുത്തേല്‍, അസി. വികാരി റവ. ഫാ. സുനി പടിഞ്ഞാറേക്കര എന്നിവര്‍ സന്നിഹിതരായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.