You are Here : Home / USA News

അരുവിക്കരയില്‍ യു.ഡി.എഫിന്റെ വിജയം അനിവാര്യം: വര്‍ഗീസ് പാലമലയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 08, 2015 11:27 hrs UTC

ചിക്കാഗോ: അരുവിക്കര നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം കേരളാ ജനതക്ക് അനിവാര്യമാണ്. കേരളം ഇതുവരെ കാണാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. സമസ്ത മേഖലയിലും യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജനോപകാര പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് അരുവിക്കരയില്‍ യു.ഡി.എഫിന്റെ വിജയം ആവശ്യമാണ്.

ഇന്ത്യയിലെ മറ്റെല്ലാ സ്റ്റേറ്റുകളിലും ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നിലം‌പരിശായപ്പോള്‍ കേരളത്തില്‍ വിജയിക്കാനായത് അദ്ദേഹത്തിന്റെ ഭരണമികവിന്റെ ഉദാഹരണമാണ്. വികസനത്തില്‍ കേരളത്തെ ഒന്നാമതെത്തിച്ചു. ഇന്ത്യയില്‍ ആദ്യമായി ഒരു മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് ലഭിച്ചു, ഏറ്റവും മികറ്റ രീതിയില്‍ ദേശീയ ഗെയിംസ് നടത്തി കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസ പിടിച്ചുപറ്റി, 3000 കോടിയുടെ ജപ്പാന്‍ കുടിവെള്ള പദ്ധതി, ഐ.ഐ.റ്റിയുടെ അംഗീകാരം, തുഞ്ചന്‍‌പറമ്പിലെ മലയാളം സര്‍‌വ്വകലാശാല എന്നിവയെല്ലാം നേടാനായത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണമികവാണെന്നുള്ള കാര്യം നമ്മള്‍ വിസ്മരിക്കരുത്.

 

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് തുടങ്ങിവെച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി തുടര്‍ന്നു വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്ന് പറഞ്ഞ് തടഞ്ഞു വെച്ചത് വീണ്ടും അഞ്ച് വര്‍ഷം കഴിഞ്ഞ് യു.ഡി.എഫ് ഭരണത്തില്‍ വന്നപ്പോഴല്ലേ തുടരാനായത്. 2016 ജൂണില്‍ കേരളത്തിന്റെയും യു.ഡി.എഫിന്റെയും അഭിമാനമായി കൊച്ചി മെട്രോ ഓടിത്തുടങ്ങും. തിരുവനന്തപുരത്ത് പണി തീര്‍ന്ന അന്താരാഷ്ട്ര സ്റ്റേഡിയം, തിരുവനന്തപുരത്തും കോഴിക്കോടും ഉടന്‍ തുടങ്ങുന്ന ലൈറ്റ് മെട്രോ പദ്ധതി, കേരളത്തിലെ വിവിധ ജില്ലകളില്‍ ഉടന്‍ തുടങ്ങുന്ന 9 മെഡിക്ക കോളേജുകള്‍, കണ്ണൂരില്‍ ഉടന്‍ പൂര്‍ത്തിയാകുന്ന അന്താരാഷ്ട്ര വിമാനത്താവളം, വിഴിഞ്ഞം തുറമുഖത്തിനുള്ള കരാര്‍ ഇവയെല്ലാം കേരള വികസനത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. ഇവയെല്ലാം കേരളാ ജനതക്ക് അഭിമാനത്തിന് വക നല്‍കുന്നതല്ലേ? രണ്ട് എം.എല്‍.എമാരുടെ ഭൂരിപക്ഷത്തില്‍ പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹത്തെ അന്നുമുതല്‍ പ്രതിസന്ധികള്‍ ഒന്നൊന്നായി അലട്ടിക്കൊണ്ടിരിന്നിട്ടും ഇത്രയേറെ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ കഴിഞ്ഞ മറ്റൊരു മുഖ്യമന്ത്രി ഏതാണ് എന്നു നാം ചിന്തിക്കേണ്ടതാണ്.

 

 

പ്രവര്‍ത്തിക്കുന്നവര്‍ വിമര്‍ശനം ഏറ്റുവാങ്ങുക എന്നുള്ളത് സര്‍‌വ്വസാധാരണമാണ്. എല്‍.ഡി.എഫിന്റെ സമരങ്ങള്‍ ഒന്നൊന്നായി പരാജയപ്പെടുന്നത് അവരുടെ ജനപിന്തുണ കുറഞ്ഞു വരുന്നു എന്നുള്ളതിന്റെ തെളിവല്ലേ? അഴിമതി കേസ്സിലും, ക്രിമിനല്‍ കേസ്സിലും കുറ്റക്കാരെന്ന് കോടതി വിധിയെഴുതിയവരും, അവര്‍ക്ക് ഹോശാന പാടുന്നവരും പറയുന്നതാണോ ജനം വിശ്വസിക്കേണ്ടത്, അതോ കേരളത്തിന്റെ വികസനത്തിന് വേണ്ടി ആഹോരാത്രം പണിയെടുക്കുന്ന മുഖ്യമന്ത്രി പറയുന്നതാണോ ജനം വിശ്വസിക്കേണ്ടത് എന്നതാണ് മലയാളിയുടെ മനഃസാക്ഷി വിധിയെഴുതേണ്ടത്.

 

അരുവിക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുള്ള പിന്തുണ കേരളാ ജനത ഉറപ്പാക്കി അടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലേറ്റി കേരളത്തിന്റെ വികസനം തുടര്‍ന്നു കൊണ്ടുപോകുവാന്‍ അദ്ദേഹത്തെ അനുവദിക്കണമെന്ന് ഓവര്‍സീസ് കോണ്‍ഗ്രസ്സ് മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ കരീം കുറ്റിയില്‍, എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, ജനറല്‍ സെക്രട്ടറി തമ്പി മാത്യു, സെക്രട്ടറി ബാബു മാത്യു, ട്രഷറാര്‍ ജെസ്സി റിന്‍സി, ജോയിന്‍ ട്രഷറാര്‍ ഷൈന്‍ ജോര്‍ജ്ജ്, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ബെന്നി പരിമണം, മുന്‍ പ്രസിഡന്റ് സതീശന്‍ നായര്‍ എന്നിവര്‍ ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.