You are Here : Home / USA News

കെ എച് എൻ എ കണ്‍വൻഷനു മിഴിവേകാൻ പ്രവാസി ചാനൽ

Text Size  

Story Dated: Monday, June 08, 2015 08:37 hrs UTC

രഞ്ജിത് നായർ

കെ എച് എൻ എ  കണ്‍വൻഷനു മിഴിവേകാൻ പ്രവാസി ചാനൽ.  യുണൈട്ടട് മീഡിയ കണ്‍വെൻഷൻ സ്പോണ്‍സർ.

ഡാലസിൽ നടക്കുന്ന കെ എച് എൻ എ  കണ്‍വെൻഷനിൽ നടക്കുന്ന പ്രോഗ്രാമുകൾ  അമേരിക്കൻ മലയാളികളുടെ ഇടയിൽ ചിര പ്രതിഷ്ട നേടിയ  പ്രവാസികളുടെ സ്വന്തം ചാനൽ 'പ്രവാസി  ചാനൽ' പ്രേക്ഷകരിലേക്കെത്തിക്കുന്നു.

രണ്ടു വർഷത്തിലൊരിക്കൽ  അമേരിക്കയുടെ പ്രധാന നഗരങ്ങളിൽ ഒന്നിൽ നടക്കുന്ന നോർത്ത്‌ അമേരിക്കൻ മലയാളീ ഹിന്ദു കുടുംബ സംഗമത്തിന്റെ സമഗ്ര റിപ്പോർട്ടിനായി പ്രവാസി ചാനൽ ടീം സജ്ജമാവുന്നു.  പ്രവാസി ചാനൽ കൂടാതെ മറ്റു ചാനലുകൾ ഉൾക്കൊള്ളുന്ന വിതരണ സ്രിന്ഖലയായ യുനൈറ്റട്‌  മീഡിയയുടെ  പ്രത്യേക ബൂത്തും  കണ്‍വൻഷനിൽ ഒരുക്കുന്നു.

.പ്രമുഖ വാദ്യ കലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി ,ബാല ഭാസ്കർ,ബിജു നാരായണൻ  എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്‌ ഫ്യുഷൻ നാദ ബ്രഹ്മം പ്രധാന ആകർഷണമാവും.  പ്രശസ്തരായ കലാകാരൻമാർ പങ്കെടുക്കുന്ന നൃത്ത സംഗീത പരിപാടികൾ  കണ്‍വെൻഷന്റെ മാറ്റ് കൂട്ടും .മാസ് തിരുവാതിര ,ഡി ജെ പാർട്ടി  ,ഫാഷൻ ഷോ ,കരിയർ ഗൈഡൻസ് ,പ്രൊഫെഷണൽ സമ്മിറ്റ് തുടങ്ങി വേറിട്ട പരിപാടികളാൽ സമ്പന്നമാവും കണ്‍വെൻഷൻ.

കണ്‍വൻഷനിൽ പങ്കെടുക്കുന്ന വിശിഷ്ട അതിഥികളുടെ പ്രത്യേക ഇന്റർവ്യൂ ,പ്രഭാഷണങ്ങൾ ,വിവിധ വേദികളിലായി പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാ പരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ  തനിമ ചോരാതെ പ്രവാസി ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

യുണൈട്ടട് മീഡിയ നിരവധി സെറ്റ് ടോപ്‌ ബൊക്സുകൾ കണ്‍വൻഷനോടനുബന്ധിച്ചു തികച്ചും സൌജന്യമായി സർവീസ് സഹിതം നല്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 1-908-345-5983 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.