You are Here : Home / USA News

ഇല്ലിനോയി മലയാളി അസോസിയേഷന്‍ തെരഞ്ഞെടുപ്പ്‌ ജൂണ്‍ 27-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 10, 2015 10:32 hrs UTC

ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ 2015- 16 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ ജൂണ്‍ 27-ന്‌ ശനിയാഴ്‌ച മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌ നടത്തുന്നതാണ്‌. ജൂണ്‍ ആറാം തീയതി ശനിയാഴ്‌ച അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ അനില്‍കുമാര്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ കാര്യാലോചനായോഗത്തില്‍ വെച്ചാണ്‌ തീരുമാനമായത്‌. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന്‌ മൂന്നംഗ ഇലക്ഷന്‍ കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. അനില്‍കുമാര്‍ പിള്ളയാണ്‌ ചെയര്‍മാന്‍. മറിയാമ്മ പിള്ളയും, ജോയി ചെമ്മാച്ചേലും കമ്മിറ്റി അംഗങ്ങളായിരിക്കും. നോമിനേഷര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20 ശനിയാഴ്‌ച രാത്രി 8 മണിയാണ്‌. നോമിനേഷനുകള്‍ അനില്‍കുമാര്‍ പിള്ളയുടെ പേരില്‍ 4900 Howard St, Skokie എന്ന വിലാസത്തില്‍ അയച്ചുകൊടുക്കേണ്ടതാണ്‌. നോമിനേഷന്‍ ഫോമുകള്‍ ആവശ്യമുള്ളവര്‍ അനില്‍കുമാര്‍ പിളളയുമായി 847 674 7694 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്‌. ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഊര്‍ജിതമാക്കണമെന്ന്‌ യോഗത്തില്‍ ശക്തമായ അഭിപ്രായമുയര്‍ന്നു. അസോസിയേഷന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന്‌ യോഗം ഐക്യകണ്‌ഠ്യേന തീരുമാനമെടുത്തു. അനില്‍കുമാര്‍ പിള്ള, മറിയാമ്മ പിള്ള, ചന്ദ്രന്‍ പിള്ള, ജോയി ചെമ്മാച്ചേല്‍, സാം ജോര്‍ജ്‌, ബേസില്‍ പേരേര, ജോസി കുരിശിങ്കല്‍, രാജു പാറയില്‍, കുര്യന്‍ തുരുതിക്കര എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത്‌ സംസാരിച്ചു. അന്തരിച്ച കോട്ടയം ജോസഫിന്റെ സ്‌മരണയ്‌ക്കുള്ള വേദികൂടിയായി അസോസിയേഷന്‍ ആലോചനായോഗം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.