You are Here : Home / USA News

പി.ഐ.ഒ. കാര്‍ഡ് കൈവശമുള്ളവര്‍ ഉടന്‍ ഒസി.ഐ. കാര്‍ഡിനപേക്ഷിക്കണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, June 10, 2015 10:41 hrs UTC

പി.ഐ.ഓ(പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡ് കൈവശമുള്ളവര്‍ ഓ.സി.ഐ(ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിനുള്ള അപേക്ഷകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ഇന്ത്യഗവണ്‍മെന്റ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.
സെപ്റ്റംബര്‍ 30നാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതിയ്യതി.
പി.ഐ.ഒ, ഒ.സി.ഐ കാര്‍ഡുകള്‍ ഒന്നാക്കുന്നതിനെ കുറിച്ചു അഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് ഇങ്ങനെ ഒരു വിജ്ഞാപനം പുറത്തുവന്നിട്ടുള്ളത്.
ഒ.സി.ഐ. കാര്‍ഡിന് അപേക്ഷിക്കുവാന്‍ ഇന്ത്യ ഗവണ്‍മെന്റ് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജനുവരി 9 വരെ കാലാവധിയുള്ള പി.ഐ.ഒ. കാര്‍ഡ് ഉടമസ്ഥര്‍ക്ക് അപേക്ഷ സമര്‍പ്പിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.immigratidondirect.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.