You are Here : Home / USA News

നീലത്താമരയിലെ പ്രണയകാവ്യം പുനരാവിഷ്‌കരിച്ച്‌ മഞ്ച്‌ അമേരിക്കന്‍ ഡേയ്‌സ്‌ ജൂണ്‍ 28-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 11, 2015 10:39 hrs UTC

ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ (മഞ്ച്‌) സംഘാടകത്വത്തില്‍ നടക്കുന്ന `അമേരിക്കന്‍ ഡേയ്‌സ്‌' എന്ന മൂഴുനീള സംഗീത ഹാസ്യ പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി മഞ്ച്‌ പ്രസിഡന്റ്‌ ഷാജി വര്‍ഗീസ്‌ അറിയിച്ചു. പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു കൂടിയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി `അമേരിക്കന്‍ ഡേയ്‌സ്‌' ഒരു സമ്പൂര്‍ണ്ണ വിജയമായിരിക്കുമെന്ന്‌ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനോടകം മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന സ്റ്റേജ്‌ഷോയ്‌ക്ക്‌ ന്യൂജേഴ്‌സിയിലെ എല്ലാ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും പിന്തുണ അറിയിച്ചു. എ.ബി.സി.ഡി, കസിന്‍സ്‌, ട്രാഫിക്‌ തുടങ്ങിയ ചിത്രങ്ങളുടെ ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടറായിരുന്ന ലീനു ആന്റണിയാണ്‌ ഷോ സംവിധാനം ചെയ്‌തിരിക്കുന്നത്‌. വിരസതയുടേയും നിലവാരത്തകര്‍ച്ചയുടേയും നിഴലിലായ സ്റ്റേജ്‌ ഷോകളില്‍ നിന്നും വ്യത്യസ്‌തമായി പ്രേഷകരെ രണ്ടര മണിക്കൂര്‍ ഉല്ലാസ തിമിര്‍പ്പിലാക്കുന്ന ഒരു സംഗീത-ഹാസ്യ പരിപാടിയായിരിക്കും ഇതെന്ന്‌ ലിനു ഉറപ്പു നല്‍കുന്നു. നൂറിലേറെ ചിത്രങ്ങളില്‍ പാടിയിട്ടുള്ള പ്രശസ്‌ത പിന്നണി ഗായിക രഞ്‌ജിനി ജോസും, കേരള സംഗീത നാടക അക്കാഡമി അവാര്‍ഡും ജോണ്‍സണ്‍ മെമ്മോറിയല്‍ അവാര്‍ഡും (2012) നേടിയ എടപ്പാള്‍ വിശ്വവും ചേര്‍ന്ന്‌ സംഗീതത്തിന്റെ മാസ്‌മരീകലോകം തീര്‍ക്കുന്നു. 2009-ല്‍ ലാല്‍ ജോസ്‌ സംവിധാനം ചെയ്‌ത അഭ്രപാളികളില്‍ തിരികെയെത്തിച്ച്‌ പ്രേഷകലക്ഷങ്ങളുടെ മനംകവര്‍ന്ന പ്രണയകാവ്യം സ്റ്റേജില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്‌ ഈ ഷോയുടെ മുഖമുദ്രയാകും. മലയാളികള്‍ക്ക്‌ ആ ദൃശ്യാനുഭവം പകര്‍ന്നു നല്‍കാന്‍ `കുട്ടിമാളുവായി' അര്‍ച്ചനാ കവിയും, `ഹരിദാസായി' കൈലാഷും വേദിയിലെത്തുന്നു. പ്രശസ്‌ത സിനിമ- സീരിയല്‍ നടീനടന്മാരായ സുധീഷ്‌, സരയൂ, അഞ്‌ജു അരവിന്ദ്‌, കിഷോര്‍ തുടങ്ങിയവര്‍ വ്യത്യസ്‌തങ്ങളായ പരിപാടികള്‍ അവതരിപ്പിക്കും. മലയാള ഹാസ്യത്തിന്റെ ഈറ്റില്ലമായ കലാഭവനില്‍ നിന്നുള്ള കലാഭവന്‍ ജിന്റോ, കലാഭവന്‍ ബിജു, കലാഭവന്‍ പ്രശാന്ത്‌, ബിനു അടിമാലി എന്നിവര്‍ സദസില്‍ ചിരിയുടെ മായാലോകം സൃഷ്‌ടിക്കും. ലളിതവും ഹാസ്യാത്മകവും സംഗീതസാന്ദ്രവുമായ ഈ കലാവിരുന്നിലേക്ക്‌ എല്ലാ കലാപ്രേമികളുടേയും സാംസ്‌കാരിക സംഘടനകളുടേയും സജീവസഹകരണം മഞ്ച്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. മഞ്ച്‌ ഒരുക്കുന്ന ഈ കലോപഹാരത്തിന്‌ പൂര്‍ണ്ണ പിന്തുണ നല്‍കുന്നു എന്നും ഇതിന്റെ ലാഭവിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ഉന്നമനത്തിനും ഉപയോഗിക്കും എന്നുള്ളത്‌ മഞ്ച്‌ എന്ന സംഘടനയുടെ സാമൂഹിക പ്രസക്തിക്ക്‌ അടിവരയിടുന്നതാണെന്ന്‌ പറഞ്ഞ നാമം രക്ഷാധികാരി മാധവന്‍ ബി. നായര്‍ `അമേരിക്കന്‍ ഡേയ്‌സിനും' മഞ്ചിന്റെ എല്ലാ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പിന്തുണയും നല്‍കുമെന്ന്‌ അറിയിച്ചു. ഫൊക്കാനാ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ അമേരിക്കന്‍ ഡേയ്‌സിന്‌ വിജയാശംസകള്‍ നേരുകയും പൂര്‍ണപിന്തുണ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. പ്രവാസി ചാനലും, മലയാളി എഫ്‌.എമ്മും, ടൈംലൈന്‍ ഫോട്ടോഗ്രാഫിയും മീഡിയ സ്‌പോണ്‍സേഴ്‌സാകുന്ന മഞ്ച്‌ അമേരിക്കന്‍ ഡേയ്‌സ്‌ 2015 ജൂണ്‍ 28-ന്‌ ഞായറാഴ്‌ച വൈകുന്നേരം 5.30 മുതല്‍ രാത്രി 8 മണി വരെ ജോണ്‍ പി. സ്റ്റീവന്‍സ്‌ ഹൈസ്‌കൂളില്‍ (855 Grove Ave, Edison, NJ 08820) വച്ച്‌ നടത്തപ്പെടുന്നു. ടിക്കറ്റുകള്‍ sulekha.com-ല്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക: ഷാജി വര്‍ഗീസ്‌ 862 812 4371, ഡോ. സുജ തോമസ്‌ (973 632 1172), പിന്റോ ചാക്കോ (റോയല്‍ ഇന്ത്യ) 973 337 7238, സജിമോന്‍ ആന്റണി 862 438 2361, സഞ്‌ജീവ്‌ കുമാര്‍ നായര്‍ 732 306 7406.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.