You are Here : Home / USA News

ഉലകം ചുറ്റാനുറച്ച്‌ മലയാളി യുവാവ്‌

Text Size  

Story Dated: Thursday, June 11, 2015 10:43 hrs UTC

സജി പുല്ലാട്‌

 

ഹൂസ്റ്റണ്‍: ലോകത്തിലെ 23-ലധികം രാജ്യങ്ങളില്‍ ഹൃസ്വകാലംകൊണ്ട്‌ സന്ദര്‍ശനം പൂര്‍ത്തിയാക്കി ശ്രദ്ധേയനായിരിക്കുകയാണ്‌ അമേരിക്കന്‍ മലയാളിയായ സെനില്‍ ജോര്‍ജ്‌. ഇരുപതാം വയസില്‍ യൂറോപ്യന്‍ രാജ്യമായ സ്വിറ്റ്‌സര്‍ലന്റിലേക്ക്‌ കന്നി യാത്ര നടത്തിയാണ്‌ തന്റെ ലോകപര്യടത്തിന്‌ സെനില്‍ തുടക്കമിട്ടത്‌. തുടര്‍ന്നുള്ള നാലു വര്‍ഷങ്ങള്‍ കൊണ്ട്‌ ഓസ്‌ട്രേലിയ, ഫിജി, മാല്‍ദ്വീവ്‌സ്‌, മൗറീഷ്യസ്‌, സിംബാവോ, കാനഡ, സൗത്ത്‌ ആഫ്രിക്ക, അയര്‍ലന്റ്‌, കെനിയ, ഇന്ത്യ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെല്ലാം സന്ദര്‍ശനം പൂര്‍ത്തിയാക്കി. പട്ടണങ്ങളിലും ലോക സഞ്ചാര കേന്ദ്രങ്ങളിലും മാത്രമല്ല സന്ദര്‍ശനം എന്നത്‌ ഈ യാത്രയുടെ ഒരു പ്രത്യേകതയാണ്‌ എത്തിച്ചേരുന്ന രാജ്യങ്ങളിലെ കടലിലും കാനനങ്ങളിലും ജീവികളോടൊത്ത്‌ സല്ലപിക്കുകയും അടുത്തിടപഴകുകയും ഒട്ടിച്ചേര്‍ന്ന്‌ ഫോട്ടോ എടുക്കുന്നതിലും ഈ വിരുതന്‍ സമര്‍ത്ഥനാണ്‌.

 

വിമാനത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ബിസിനസ്‌ ക്ലാസില്‍ യാത്ര ചെയ്യുന്ന സെനിലിന്‌ മുന്തിയ സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്നതിനും പണച്ചിലവ്‌ കുറവാണ്‌. അവിവാഹിതനായ ഇദ്ദേഹത്തിന്റെ യാത്രകള്‍ക്ക്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തത്‌പരരായ മാതാപിതാക്കള്‍ ജോര്‍ജിന്റേയും ശോശാമ്മയുടേയും അകമഴിഞ്ഞ പ്രോത്സാഹനങ്ങളുമുണ്ട്‌. ഹോട്ടല്‍ മാനേജ്‌മെന്റ്‌ പഠനം തുടരുന്നതിനോടൊപ്പം നിരവധി രാജ്യങ്ങളിലെ തന്റെ യാത്രകള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ദരിദ്രരാജ്യങ്ങളിലെ നിര്‍ധനരായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക്‌ സഹായം എത്തിക്കുക എന്നതുമാണ്‌ ഈ യാത്രകളുടെ ലക്ഷ്യം. ഇദ്ദേഹത്തിന്റെ യാത്രകളുടെ സഞ്ചാരകഥകള്‍ അറിയുന്നതിനായി ധാരാളം പേര്‍ faceboook.com/senilgeorge എന്ന അക്കൗണ്ടില്‍ ബന്ധപ്പെടുന്നുണ്ട്‌. തന്റെ ജൈത്രയാത്ര തുടരുമ്പോഴും ഈ യുവാവ്‌ പറയുന്നത്‌ `എല്ലാം ഈശ്വരാധാനം'!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.