You are Here : Home / USA News

ഡിട്രോയിറ്റ്‌ മലയാളി അസ്സോസിയേഷന്‍ പിക്‌നിക്‌ ജൂണ്‍ 27-ന്‌

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, June 11, 2015 10:48 hrs UTC

ഡിട്രോയിറ്റ്‌: മിഷിഗണിലെ മലയാളികളുടെ ഏറ്റവും വലിയ കൂടിവരവായ, ഡിട്രോയിറ്റ്‌ മലയാളി അസ്സോസിയേഷന്റെ ആന്വല്‍ പിക്‌നിക്‌ ജൂണ്‍ മാസം 27-ന്‌ ശനിയാഴ്‌ച്ച നടത്തുവാന്‍ തീരുമാനിച്ചു. `ബാക്ക്‌ റ്റു സ്‌കൂള്‍'' എന്ന പ്രമേയത്തെ ആസ്‌പദമാക്കി നടത്തപ്പെടുന്ന പിക്‌നിക്‌, മറന്നു പോയ ആ നല്ല സ്‌കൂള്‍ ജീവിതത്തെ ഓര്‍മിക്കുന്ന ഒന്നാക്കാന്‍ സംഘാടകര്‍ കിണഞ്ഞു പരിശ്രമിക്കുകയാണു. മിഷിഗണിലെ ട്രോയ്‌ സിറ്റിയിലുള്ള റേയ്‌ന്‍ ട്രീ പാര്‍ക്കില്‍ വച്ച്‌ (3775 ജോണ്‍ ആര്‍ റോഡ്‌, ട്രോയ്‌, മിഷിഗണ്‍-48083), രാവിലെ 9 മണി മുതല്‍ വൈകിട്ടു 5 മണി വരെയാണു പിക്‌നിക്‌ നടത്തപെടുന്നതു. കുട്ടികള്‌ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കുവാനുള്ള വിവിധ കളികളും കലാപരിപാടികളും സംഘാടകര്‍ ആസ്രൂത്രണം ചെയ്യുന്നുണ്ട്‌. പൂച്ചക്കാരു മണികെട്ടും, മ}സിക്കല്‍ ചെയര്‍, ഫേയിസ്‌ പേയ്‌ന്റിങ്ങ്‌, റിലേ റേയിസ്‌, എന്നു വേണ്ട ലോക മലയാളികളുടെ സ്വന്തം വടം വലി മത്സരവും ഉണ്ടാകും. മറ്റൊരു പ്രത്യേകത ``ഒരു ഡി എം എ സെല്‌ഫി'' എന്ന സെല്‌ഫി ഫോട്ടോഗ്രാഫി മത്സരമാണു. പിക്‌നിക്കില്‍ വരുന്ന ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കം.

 

പിക്‌നികില്‍ നിന്നും എടുക്കുന്ന ചിത്രങ്ങളാണു മത്സരത്തിനു പരിഗണിക്കപ്പെടുന്നതു. നാട്ടിലെ സ്‌കൂളിലെ പോലെ നാലു ഹൗസുകളായി തിരിച്ച്‌ മത്സരങ്ങള്‍ നടത്തുന്നതു, മുതിര്‍ന്നവര്‍ക്കു ഒരു നൊസ്റ്റാല്‌ജിക്‌ ഓര്‍മ്മകളിലേക്കു കൊണ്ടു പോകുമെന്നതില്‍ ഒരു സംശയവും ഇല്ല. അതേ സമയം പുതു തലമുറയ്‌ക്കു ഒരു ആശ്ചര്യഹേതുവും ആയിരിക്കും. എല്ലാറ്റിനും മേലെ പിക്‌നിക്കിന്റെ, വായില്‍ വെള്ളമൂറുന്ന ഭക്ഷണ മെന} ആണു. നാടന്‍ തട്ടു ദോശയും സാമ്പാറും ചട്ട്‌ണിയും, മസാല ദോശ, ഊത്തപ്പം, വിവിധ തരം ഓമ്ലെറ്റുകള്‍, ബുള്‍സ്‌ ഐ, ഫിഷ്‌ ഫിംഗേഴ്‌സ്‌, ഗ്രില്ല്‌ഡ്‌ ചിക്കന്‍, സോസേയ്‌ജ്‌, റിബ്‌സ്‌ തുടങ്ങി ഭക്ഷണത്തിന്റെ ഒരു നീണ്ട ലിസ്റ്റ്‌ തന്നെ ഉണ്ട്‌ കുട്ടനാടന്‍ ബാര്‍ബിഖ}വില്‍. ഡി എം ഏയുടെ ഈ പിക്‌നിക്കിലേക്കു, മിഷിഗണിലെ എല്ല മലയാളികളേയും ഹൃദയപൂര്‍വം ക്ഷണിക്കുന്നതായി ഡി എം എ പ്രസിഡന്റ്‌ റോജന്‍ തോമസ്സും, സെക്രട്ടറി ആകാശ്‌ എബ്രഹാമും, ട്രഷറാര്‍ ഷാജി തോമസ്സും അറിയിച്ചു. പി ആര്‍ ഓ ആയി പ്രവര്‍ത്തിക്കുന്നത്‌ സായിജാന്‍ കണിയോടിക്കലാണു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അഭിലാഷ്‌ പോള്‍ 248 252 6230, ബിനു മാത്യു 616 304 4615, ബോബി തോമസ്‌ 248 778 8621, സൂര്യ ഗിരീഷ്‌ 248 630 5824, വിനോദ്‌ കൊണ്ടൂര്‍ 313 208 4952.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.