You are Here : Home / USA News

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വി. അന്തോനീസിന്റെ തിരുന്നാള്‍ ആചരിച്ചു

Text Size  

Story Dated: Thursday, June 11, 2015 10:54 hrs UTC

ഷിക്കാഗൊ: ജൂണ്‍ 9 ന്‌ ഷിക്കാഗൊ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ അത്ഭുതപ്രവര്‍ത്തകനും, ഉദ്ദിഷ്ടകാര്യങ്ങളുടെ മദ്ധ്യസ്‌തനുമായ പാദുവായിലെ വി. അന്തോനീസിന്റെ തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം കൊണ്ടാടി. കഴിഞ്ഞ 9 ദിവസമായി നടന്നു വരുന്ന നൊവേനായുടെ അവസാന ദിവസമായ ചൊവ്വാഴ്‌ചയിലെ ആഘോഷമായ ദിവ്യബലിയില്‍, ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്ത്‌ കാര്‍മ്മികനായിരുന്നു. നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കുവാന്‍ വേണ്ടി മാത്രമല്ല വി. അന്തോനീസിനോട്‌ പ്രാര്‍ത്ഥിക്കേണ്ടതെന്നും, ആ വിശുദ്ധന്റെ പുണ്യങ്ങള്‍ നമ്മുടെ ജീവിത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും മുത്തോലത്തച്ചന്‍ അനുസ്‌മരിപ്പിച്ചു.

 

വി. അന്തോനീസിന്റെ കൈയില്‍ കാണുന്ന ഉണ്ണിഈശോയെ അനുസ്‌മരിപ്പിക്കുന്നത്‌ ദിവ്യനാഥനോടുള്ള അഗാധമായ വിശ്വാസത്തേയും, സ്‌നേഹത്തേയും, ഈശോയുമായുള്ള സംഭാഷണവും, കൈയിലുള്ള വിശുദ്ധ ബൈബിള്‍, വിശുദ്ധ ഗ്രന്ഥത്തിലുള്ള അഗാധ പാണ്ഡ്യത്തെപ്പറ്റിയും, ലില്ലി പൂക്കള്‍, വിശുദ്ധന്റെ പരിശുദ്ധിയേയും ചെറുപ്പത്തിലെ മുതല്‍ പിശാശിനെതിരേയുള്ള യുദ്ധത്തെയുമാണ്‌ സൂചിപ്പിക്കുന്നത്‌. പോര്‍ച്ചുഗലിലെ ലിസ്‌ബണില്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച്‌ ഒരു വിശുദ്ധനായിത്തീര്‍ന്ന വി. അന്തോനീസിന്റെ ജീവിതമാത്രുക നമ്മള്‍ പ്രാവര്‍ത്തികമാക്കണമെന്നും മുത്തോലത്തച്ചന്‍ ആഹ്വാനം ചെയ്‌തു. വചന സന്ദേശം, ലദീഞ്ഞ്‌, നേര്‍ച്ചകാഴ്‌ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുന്നാള്‍ ആഹോഷങ്ങളെ ഭക്തിസാന്ദ്രമാക്കി.

 

തിരുന്നാള്‍ മോടിപിടിപ്പിക്കുന്നതിന്‌ കൈക്കാരന്മാരായ തോമസ്‌ നെടുവാമ്പുഴ, ജിമ്മി മുകളേള്‍, ജോര്‍ജ്ജ്‌ പുള്ളോര്‍കുന്നേല്‍, ഫിലിപ്‌ പുത്തെന്‍പുരയില്‍ എന്നിവര്‍ നേത്രുത്വം നല്‍കി. ഈ ഫൊറോനായിലെ സജി & സോളി മാലിതുരുത്തേല്‍, റ്റോമി കുന്നശ്ശേരി, ഫിലിപ്‌ & ആന്‍സി കണ്ണോത്തറ, തോമസ്‌ & ഷീജ കണ്ണച്ചാമ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസുദേന്തിമാരായി. അശരണരുടേയും, ആലംബഹീനരുടേയും മദ്ധ്യസ്‌തനായ വി. അന്തോനീസിന്റെ നൊവേനയില്‍ സംബന്ധിച്ച്‌ അനുഗ്രഹങ്ങള്‍ പ്രാപിച്ച എല്ലാവര്‍ക്കും, നൊവേനയുടെ പ്രസുദേന്തിമാര്‍ക്കും മുത്തോലത്തച്ചന്‍ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.