You are Here : Home / USA News

ഷാരോണ്‍ പ്രസാദ് വാലിഡിക്‌ടോറിയന്‍ ബഹുമതിക്ക് അര്‍ഹയായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, June 24, 2015 10:50 hrs UTC

ന്യുയോര്‍ക്ക്: മാര്‍ട്ടിന്‍ വാന്‍ ബ്യൂറന്‍ ഹൈസ്ക്കൂളില്‍ നിന്നും അക്കാഡമിക് രംഗത്ത് ഉന്നത വിജയം കരസ്തമാക്കി ഷാരോണ്‍ പ്രസാദ് വാലിഡിക്‌ടേറിയന്‍ ബഹുമതിക്ക് അര്‍ഹയായി. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ പടിക്കുന്ന ഈ സ്കൂളില്‍ നിന്നും ഷാരോണ്‍ നേടിയെടുത്ത അത്യുന്നതമായ അക്കാഡമിക് വിജയം മറ്റുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാകും. ന്യുയോര്‍ക്ക് ഫ്രാങ്‌ളിന്‍ സ്ക്വയറിലുള്ള ക്രൈസ്റ്റ് അസംബ്ബ്‌ളീസ് ഓഫ് ഗോഡ് സഭയുടെ സജീവ അംഗവും യുവജന പ്രവര്‍ത്തകയുമായ ഷാരോണിന്റെ വിജയത്തില്‍ സഭാ ഭാരവാഹികള്‍ അനുമോദനം നേര്‍ന്നു. വള്ളിക്കുന്ന് മറ്റത്ത് ബംഗ്ലാവില്‍ പ്രസാദ് വര്‍ഗീസിന്റെയും ഫേബ പ്രസാദിന്റെയും രണ്ടാമത്തെ മകളാണ് കേരളത്തില്‍ ജനിച്ച് വളര്‍ത്തന്ന ഷാരോണ്‍. സോണിയ പ്രസാദ് ഏക സഹോദരിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.