You are Here : Home / USA News

വിസാ വിതരണം ഭാഗീകമായി പുനരാരംഭിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, June 24, 2015 10:54 hrs UTC

വാഷിംഗ്ടണ്‍ : ആഗോള തലത്തില്‍ അമേരിക്കന്‍ വിസാ വിതരണത്തിലുണ്ടായ പ്രതിസന്ധി അതിവേഗം പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും, ജൂണ്‍ 22 തിങ്കളാഴ്ച മാത്രം 45, 000 വിസകള്‍ വിതരണം ചെയ്തുവെന്നും ഇന്ന് ജൂണ്‍ 23ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോക്ക്മാന്‍ ജോണ്‍ കിര്‍ബി പറഞ്ഞു. ഒരു ദിവസം ശരാശരി 50,000 വിസകളാണ് വിതരണം ചെയ്തു വന്നിരുന്നത്. പൂര്‍ണ്ണ തോതില്‍ വിസാ വിതരണം എന്ന് ആരംഭിക്കാനാകും എന്ന് പറയാനാകില്ലെന്നും ജോണ്‍ കിര്‍ബി വ്യക്തമാക്കി. വിസാ വിതരണത്തിലുണ്ടായ തടസ്സം മൂലം നിരവധി വിസാ അപേക്ഷകള്‍ തീര്‍പ്പുകല്‍പിക്കാനുണ്ടെന്നും, അത് എത്രമാത്രമാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 9 മുതല്‍ ബയോമെട്രിക്ക് ക്ലിയറന്‍സിന് ആവശ്യമായ ഡാറ്റാ ബെയ്‌സ് ഹാര്‍ഡ് വെയറിലുണ്ടായ സാങ്കേതിക തകരാണ് വിതരണം തടസ്സപ്പെടുത്തിയത്. സാങ്കേതിക വിദഗ്ദനും, കംപ്യൂട്ടര്‍ എന്‍ജിനീയറന്‍മാരും അടങ്ങുന്ന സംഘം ഇരുപത്തിനാലു മണിക്കൂറും പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തിവരികയാണെന്നും, എത്രയും വേഗം പൂര്‍ണ്ണ തോതില്‍ വിസാ വിതരണം പുനരാരംഭിക്കുവാന്‍ കഴിയുമെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.