You are Here : Home / USA News

പല്ലാവൂരിന്റെ നാദപ്രഭയില്‍ മുഴുകി മിഷിഗണ്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, June 24, 2015 11:04 hrs UTC

ഡിട്രോയ്റ്റ്: പഞ്ചവാദ്യത്തിന്റെ സര്‍ഗ സംഗീതവുമായി പ്രശസ്ത തായമ്പക വിദ്വാന്‍ പല്ലാവൂര്‍ ശ്രീധരന്‍ മാരാരും സംഘവും, കലാക്ഷേത്ര ടെമ്പിള്‍ ഓഫ് ആര്‍ട്‌സിലെ രാജേഷ് നായരും സംഘവും ചേര്‍ന്ന് അവതരിപ്പിച്ച പഞ്ചവാദ്യവും പഞ്ചാരിമേളവും തായമ്പക മേളവും തത്വത്തില്‍ ഒരു പൂരപറമ്പിന്റെ പ്രതീതി ഉളവാക്കി. തിമിലയും, മദ്ദളവും, ഇടയ്‌യും, ഇലത്താളവും, കൊമ്പും ചേര്‍ന്നതാണ് പഞ്ചവാദ്യം. ഡിട്രോയിറ്റിലെ പഞ്ചവാദ്യ പ്രേമികളുടെ ഒരു വന്‍ കൂട്ടം തന്നെ പരിപാടികള്‍ ആസ്വദിക്കാന്‍ എത്തിയിരുന്നു പുഷ്പദളങ്ങള്‍ വാരിയെറിഞ്ഞും കൈകളുയര്‍ത്തി താളം പിടിച്ചും, കാണികള്‍ രംഗം കൊഴുപ്പിച്ചു. പല്ലാവൂര്‍ ശ്രീധരന്‍ മാരാരോടൊപ്പം, പല്ലാവൂര്‍ ശ്രീകുമാര്‍ മാരാര്‍, തിരുവല്ലത്തൂര്‍ ശിവന്‍, രമേഷ് മാരാര്‍, കോട്ടായി അനൂപ്, രാമചന്ദ്രന്‍ മാരാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മിഷിഗണില്‍ പ്രവര്‍ത്തിച്ചു വരുന്ന കലാക്ഷേത്ര എന്ന, പ്രസ്ഥാനം ഇതു വരെ അനേകം പ്രമുഖ വ്യക്തികളെ ആദരിച്ചിട്ടുണ്ടു. അഞ്ചു ദിവസത്തെ തിമില ക്ലാസ്സും കലാക്ഷേത്ര സംഘടിപ്പിച്ചിരുന്നു. കലാക്ഷേത്രയ്ക്കുവേണ്ടി രാജേഷ് നായര്‍ പല്ലാവൂര്‍ ശ്രീധരന്‍ മാരാര്‍ക്ക് പൊന്നാട അണിയിച്ചു. ഡി എം എ പ്രസിഡന്റ് റോജന്‍ തോമസ്, കേരളാ ക്ലബ് പ്രസിഡന്റ് ജോസ് ലൂക്കോസ് പള്ളികിഴക്കേതില്‍, കെ എച്ച് എന്‍ എ നാഷണല്‍ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, മിലന്‍ പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടില്‍, കെ എച്ച് എന്‍ എ നാഷണല്‍ കമ്മിറ്റി മെംബര്‍ രാജേഷ് കുട്ടി, ഫോമാ നാഷണല്‍ കമ്മിറ്റി മെംബര്‍ വിനോദ് കൊണ്ടൂര്‍ ഡേവിഡ് തുടങ്ങി മിഷിഗണിലെ വിവിധ മലയാളി സാംസ്കാരിക സംഘടനകളുടെ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: രജേഷ് നായര്‍ 248 346 5135

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.