You are Here : Home / USA News

സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എം.സി.സി ഉപന്യാസരചനാ മത്സരം നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 25, 2015 10:36 hrs UTC

ഷിക്കാഗോ: ഷിക്കാഗോ സീറോമലബാര്‍ രൂപതയിലെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്, സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം (എസ്സെ കോമ്പറ്റീഷന്‍) നടത്തുന്നു. ദേശീയ തലത്തില്‍ നടത്തുന്ന മത്സരത്തില്‍ മൂന്നു വിഭാഗങ്ങളായാണ് മത്സരാര്‍ത്ഥികളെ തരംതിരിച്ചിരിക്കുന്നത്. ഒന്നാമത്തെവിഭാഗത്തില്‍ ആറാം ഗ്രേഡ് മുതല്‍ എട്ടാം ഗ്രേഡ് വരെയുള്ള കുട്ടികള്‍ "benefit of growing in syro malabar faith in us' എന്ന വിഷയത്തെ ആസ്പദമാക്കി 500 വാക്കില്‍ കവിയാതെ എഴുതണം. ഒമ്പതാം ഗ്രേഡ് മുതല്‍ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള വിഷയം "What are the challengs faced by Syro Malabar Christian families in us? How does our tredition and faith help to overcome those challenges ' എന്നതാണ്. 750 വാക്കുകളില്‍ കവിയരുത്. മൂന്നാമത്തെ വിഭാഗം 25-നു വയസിനു താഴെ പ്രായമുള്ള കോളജ് വിദ്യാര്‍ത്ഥികള്‍ക്കായാണ്. വിഷയം: "Influence of Pop Francis Action and Ideologies on the Future of Catholic church' 1000 വാക്കുകളില്‍ കവിയാതെ എഴുതണം. രചനകള്‍ 2015 ജൂലൈ 31-നുള്ളില്‍ smccessaycompetition@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കണം.

 

 

ഇംഗ്ലീഷില്‍ പി.ഡി.എഫ് ഫോര്‍മാറ്റിലാണ് രചനകള്‍ അയയ്‌ക്കേണ്ടത്. രചനകളോടൊപ്പം പേരും, വിലാസവും പഠിക്കുന്ന ഗ്രേഡും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഉണ്ടായിരിക്കണം. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണെന്ന് സംഘടാകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ് കുരീക്കാട്ടില്‍ (248 837 0402), സിറിയക് കുര്യന്‍ (201 723 7997), അരുണ്‍ ദാസ് (248 895 4948).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.