You are Here : Home / USA News

കലഭാവാന്‍ ഷാജോണ്‍ ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജന്‍

Text Size  

Story Dated: Thursday, June 25, 2015 10:43 hrs UTC

മിത്രാസ് ന്യൂസ്

അമേരിക്കന്‍ മലയാളികള്‍ എല്ലാ ശനിയാഴ്ചകളിലും ആകാംഷയോടെ കാത്തിരിക്കുന്ന പ്രവാസി ചാനലിലെ ഞാന്‍ .അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ് എന്ന ടെലിവിഷന്‍ ചാറ്റ് ഷോയില്‍ ഈ വരുന്ന ജൂണ് 27 രാവിലെ 10.30 നു നിങ്ങളുടെ ഏവരുടെയും പ്രിയങ്കരനായ കലഭാവാന്‍ ഷാജോണ് അവരുടെ സിനിമ അനുഭവങ്ങളും അമേരിക്കന്‍ യാത്രവിശേഷങ്ങളും പങ്കുവെക്കാന്‍ നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് എത്തിച്ചേരുന്നു.
മിത്രാസ് പ്രോടെക്ക്ഷന്‌സും പ്രവാസി ടെലിവിഷനും കൈകോര്‍ത്തുപിടിച്ചു നിര്‍മിച്ച ഈ ടെലിവിഷന്‍ ഷോയില്‍ മലയാളസിനിമ മേഖലയിലെ പ്രമുഖ താരങ്ങളും ഗായകരും അവരുടെ അമേരിക്കന്‍ യാത്രാവിശേഷങ്ങളും സിനിമ ലോകത്തെ വിശേഷങ്ങളും പങ്കുവെക്കാന്‍ നമ്മുടെ മുന്നിലെക്കെത്തുന്നു. അമേരിക്കയിലെ ഓരോ മലയാളികളുടെയും ഊഷ്മളമായ സ്‌നേഹത്തെ കുറിച്ചും അവരോടൊപ്പം ചിലവഴിച്ച സുന്ദരമായ ദിവസങ്ങളെ കുറിച്ചും സസന്തോഷം നമ്മോടു പങ്കുവക്കുന്നതിനോടൊപ്പം ചുരുക്കം ചില ആളുകളില്‍നിന്നും ഉണ്ടായ വേദനാജനകമായ അനുഭവങ്ങളും ഒരു മറയും കൂടാതെ ഇവര്‍ മനസുതുറന്നു പറയുന്നു.
KPAC ലളിത, സുരാജ് വെഞ്ഞാരമൂട് , കലാഭവന്‍ ഷാജോണ്, മണിയന്പിള്ള രാജു, ചിപ്പി, സച്ചിന്‍ വാരിയര്‍ തുടങ്ങി നിരവധി കലാക്കാരന്മാര്‍ പങ്കെടുക്കുന്ന ഈ TV ഷോ ഒരു വിദേശചാനലിനു വേണ്ടി മലയാള സിനിമ ലോകം ആദ്യമായി ഒന്നിക്കുന്ന ഒരു ടെലിവിഷന്‍ ഷോ ആണെന്ന് മിത്രാസ് രാജനും ഇതിന്റെ ഡയറക്ടര്‍ മിത്രാസ് ഷിറാസും പറഞ്ഞു. മുപ്പതോളം എപ്പിസോഡുകള്‍ ഉള്ള ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് അത്യന്തം രസകരവും മലയാള സിനിമ ലോകത്തെ കലാകാരനമാര്ക്ക് അമേരിക്കന്‍ മലയാളികളോടുള്ള സ്‌നേഹവും ബഹുമാനവും കാണിക്കുന്ന ഒരു അനുഭവമായിരുന്നെന്നും ഇതുമായി സഹകരിച്ച സിനിമ ലോകത്തെ എല്ലാ കലാരനമാര്കും സാങ്കേതികവിതക്ത്തര്ക്കും മിത്രാസിനുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാനെന്നും മിത്രാസ് രാജനും ഷിറാസും അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.