You are Here : Home / USA News

എസ്‌.എം.സി.സി സീറോ മലബാര്‍ സഭയുടെ ശബ്‌ദമായി വളരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 26, 2015 10:23 hrs UTC

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ എസ്‌.എം.സി.സി നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തുകൊണ്ട്‌ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയൂസ്‌ ഇഞ്ചനാനിയില്‍ അത്മായരുടെ സഭാ ദൗത്യത്തെക്കുറിച്ച്‌ വിശദമായി സംസാരിച്ചു. കേരള സഭയുടെ ചരിത്രത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‌ വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്‌. ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ അത്മായ പ്രേക്ഷിതത്വത്തിന്റെ പ്രധാന്യം ഏറെ വര്‍ധിപ്പിക്കുന്നു. പാര്‍ശ്വവത്‌കരിക്കപ്പെട്ട്‌ നില്‍ക്കേണ്ട ഒന്നല്ല അത്മായ മുന്നേറ്റം. വെറും ഒരു ഭക്ത സംഘടന എന്നതിലുപരി , സാമൂഹ്യ-സാംസ്‌കാരിക-ജനകീയ- മതാത്മക പ്രശ്‌നങ്ങളില്‍ തെളിവാര്‍ന്ന പ്രതികരണങ്ങളുമായി എസ്‌.എം.സി.സി മുന്നോട്ടുവരണമെന്നും പിതാവ്‌ ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തിനു, മലബാര്‍ സഭയില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്‌. സാമ്പത്തീക ബൗദ്ധിക തലങ്ങളിലെല്ലാം ഏറെ മുമ്പന്തിയിലാണ്‌ താരതമ്യേന അമേരിക്കന്‍ മലയാളികള്‍. അതിനാല്‍ എസ്‌.എം.സി.സിയെ എല്ലാ ഇടവകകളിലും ശക്തിപ്പെടുത്തണമെന്ന്‌ മാര്‍ റെമിജിയൂസ്‌ പറഞ്ഞു. സീറോ മലബാര്‍ സഭയില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആത്മീയ നേതാവായി സിനഡ്‌ നിയോഗിച്ചിരിക്കുന്നത്‌ മാര്‍ റെമിജിയൂസ്‌ പിതാവിനെയാണ്‌. കത്തീഡ്രല്‍ അല്‍ഫോന്‍സാ ഹാളില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ എസ്‌.എം.സി.സി പ്രസിഡന്റ്‌ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്വാഗതം ആശംസിച്ചു. രൂപതാ ഡയറക്‌ടര്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. റോയ്‌ മൂലേച്ചാലില്‍ എന്നിവരും മറ്റ്‌ നിരവധി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. സംഘടനാ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്‌ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.