You are Here : Home / USA News

കുടുംബ സംഗമവും ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സ് അനുമോദന ചടങ്ങും

Text Size  

Story Dated: Friday, June 26, 2015 10:32 hrs UTC

ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമവും ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സിനെ അനുമോദിക്കുന്ന ചടങ്ങും സംയുക്തമായി ജൂണ്‍ 20 ശനിയാഴ്ച്ച ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് നടന്നു. വൈകീട്ട് 6 മണിക്ക് സെക്രട്ടറി അലക്‌സ് എബ്രഹാമിന്റെ ആമുഖ പ്രസംഗത്തോടെ ചടങ്ങ് ആരംഭിച്ചു. ലൊറേന മാത്യു പ്രാര്‍ത്ഥനാ ഗാനവും കാതറിന്‍ മാത്യു അമേരിക്കന്‍ ദേശീയഗാനവും ആലപിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ഷാജിമോന്‍ വെട്ടം സ്വാഗതം ആശംസിക്കുകയും എല്ലാ ഗ്രാജ്വേറ്റ്‌സിനേയും അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ സ്വാഗത പ്രസംഗത്തില്‍ അനുസ്മരിക്കുകയും അവരുടെ ജീവിതം എല്ലാവര്‍ക്കും ഒരു മാതൃകയാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ജൂണ്‍ 27നു റോക്ക്‌ലന്റ് സ്റ്റേറ്റ് പാര്‍ക്കില്‍ വച്ച് നടക്കുന്ന അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്കില്‍ എല്ലാവരും സകുടുംബം എത്തിച്ചേരണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 
മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്ത എം.എ. ബിരുദധാരിയും ഒഹായോ യൂണിവേഴ്‌സിറ്റിയില്‍ ഡോക്റ്ററല്‍ വിദ്യാര്‍ത്ഥിയുമായ ഡേവിഡ് ജോണ്‍സണ്‍, ഗ്രാജ്വേറ്റ്‌സിനെ അനുമോദിച്ചു കൊണ്ട് സംസാരിക്കുകയുണ്ടായി. കോളേജിലേക്ക് ഉപരിപഠനത്തിനായി വീട്ടില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും അകന്ന് പോകുമ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യം ഒരിക്കലും ദുരുപയോഗം ചെയ്യരുത് എന്നും സ്വന്തം ഭാവി കരുപ്പിടിപ്പിക്കാന്‍ ആവണം ശ്രദ്ധിക്കേണ്ടത് എന്ന് അദ്ദേഹം ഉപദേശിച്ചു.
ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ഒലഹന്നാന്‍ തന്റെ പ്രസംഗത്തില്‍, അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും, നിറഞ്ഞ സദസ്സ് അത് തെളിയിക്കുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി. ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന സെക്രട്ടറി വിനോദ് കേയാര്‍കെ എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു സംസാരിക്കുകയുണ്ടായി.
റോക്ക്‌ലാന്‍ഡ് കൌണ്ടിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മുഖ്യാതിഥി ഡേവിഡ് ജോണ്‍സണും അസോസിയേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പ്രസിഡന്റ് ഷാജിമോന്‍ വെട്ടവും വിതരണം ചെയ്തു. റാഫിളിലൂടെ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കി. അഷിത അലക്‌സ്, അഞ്ജലി വെട്ടം, സാലി നൈനാന്‍, റേച്ചല്‍ നൈനാന്‍, നേഹ റോയ്, മെറീന അലക്‌സ്, സാവനാ തോമസ്, റിയ കണ്ടന്‍കുളം, അബിഗൈല്‍ രജി, താനിയ എന്നിവര്‍ മനോഹരങ്ങളായ നൃത്തങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ജോയിസ് വെട്ടം, കാതറിന്‍ മാത്യു എന്നിവര്‍ ഗാനം ആലപിച്ചു. കോഓര്‍ഡിനേറ്റര്‍മാരായി ജോയിന്റ് സെക്രട്ടറി അജിന്‍ ആന്റണിയും, തോമസ് ഏലിയാസും പ്രവര്‍ത്തിച്ചു. എം.സി.മാരായി ലൈസി അലക്‌സ്, തോമസ് ഏലിയാസ്, അജിന്‍ ആന്റണി എന്നിവര്‍ പ്രവര്‍ത്തിച്ചു.
 
വിഭവസമൃദ്ധമായ ഡിന്നറിനോടൊപ്പം വിവിധ കലാപരിപാടികളും ബെസ്റ്റ് കപ്പിള്‍സ് മത്സരം, ട്രഷര്‍ ഹണ്ടിംഗ് മുതലായവ കുടുംബസംഗമത്തിന് മിഴിവേകി. ബെസ്റ്റ് കപ്പിള്‍സ് ആയി ഏലമ്മ & ജോസഫ് ഇല്ലിപ്പറമ്പിലും വത്സ & ബെന്നി ജോസഫും തെരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറി അലക്‌സ് എബ്രഹാം കൃതജ്ഞത പ്രകാശിപ്പിച്ചു. ഇന്ത്യന്‍ ദേശിയ ഗാനത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.