You are Here : Home / USA News

കെ.സി.വൈ.എല്‍. ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാബ്ക്രൂ ജേതാക്കള്‍

Text Size  

Story Dated: Friday, June 26, 2015 10:34 hrs UTC

ജീനോ കോതാലടിയില്‍ ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ കെ.സി.വൈ.എല്‍. ചിക്കാഗോയും കെ.സി.എസ്. സ്‌പോര്‍ട്‌സ് ഫോറവും സംയുക്തമായി ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പതിനൊന്ന് ടീമുകളും, 12 വയസ്സിന് താഴെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ നാല് ടീമുകളും പങ്കെടുത്തു.

ഫാ. സുനി പടിഞ്ഞാറേക്കര ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. കിഡ്‌സ് ടൂര്‍ണ്ണമെന്റില്‍ ക്‌നാമംബാസ് ഒന്നാം സ്ഥാനവും, സേക്രട്ട് ഹാര്‍ട്ട് വാരിയേഴ്‌സ് രണ്ടാം സ്ഥാനവും നേടി. ഫാ. സുനി പടിഞ്ഞാറേക്കര ട്രോഫികള്‍ സമ്മാനിച്ചു.

ഹൈസ്‌കൂള്‍ വിഭാഗത്തിലെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഫാബ്ക്രൂ ടീം നോ മേഴ്‌സി ടീമിനെ പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി. റോഷന്‍ മുരിങ്ങോത്ത്, ആല്‍വിന്‍ നെല്ലാമറ്റം, സേവ്യര്‍ മണപ്പള്ളില്‍, പാട്രിക് നെടുമാക്കല്‍, ജെസ്റ്റിന്‍ നെല്ലാമറ്റം, ജെയ്‌സണ്‍ ആശാരിക്കുറ്റ്, ജീനോ ജെയിംസ് എന്നിവരാണ് ഫാബ്ക്രൂ ടീമംഗങ്ങള്‍.

ക്രിസ് മുല്ലപ്പള്ളില്‍, മാക്‌സ് തച്ചേട്ട്, അപ്പു മണപ്പള്ളില്‍, സിറിള്‍ അംബേനാട്ട്, വിന്‍സ് എബ്രഹാം എന്നിവരായിരുന്നു നോ മേഴ്‌സി ടീമംഗങ്ങള്‍. സമാപന സമ്മേളനത്തില്‍ കെ.സി.വൈ.എല്‍.എന്‍.എ. ചാപ്ലിന്‍ റവ. ഡോ. മാത്യു മണക്കാട്ട് മുഖ്യാതിഥിയായി പങ്കെടുക്കുകയും വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കുകയും ചെയ്തു. കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി പ്രസംഗിച്ചു.

കെ.സി.വൈ.എല്‍. പ്രസിഡന്റ് ഷോണ്‍ മുല്ലപ്പള്ളില്‍ സ്വാഗതവും സ്‌പോര്‍ട്‌സ് ഫോറം ചെയര്‍മാന്‍ ഷിജു ചെറിയത്തില്‍ കൃതജ്ഞതയും പറഞ്ഞു. കെ.സി.എസ്. ഭാരവാഹികളായ റോയി നെടുംചിറ, ജീനോ കോതാലടിയില്‍, സണ്ണി ഇടിയാലില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, വിമന്‍സ് ഫോറം നാഷണല്‍ പ്രസിഡന്റ് പ്രതിഭ തച്ചേട്ട്, കെ.സി.എസ്. മുന്‍ പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം എന്നിവരും സന്നിഹിതരായിരുന്നു. ടൂര്‍ണ്ണമെന്റിന് ഷോണ്‍ മുല്ലപ്പള്ളില്‍, ജെക്‌സ് നെടിയകാലായില്‍, ജോസ്‌മോന്‍ ചെമ്മാച്ചേല്‍, എയ്മി കുപ്ലി, റ്റിഷ കൈതക്കത്തൊട്ടിയില്‍, ഷോണ്‍ പുലിമലയില്‍, ലാന്‍സ് പൂഴിക്കുന്നേല്‍, മാത്യു ഉതുപ്പാന്‍, ക്രിസ് കട്ടപ്പുറം, ജെന്‍സി നടുവീട്ടില്‍, ജെഫ്‌ന ഇലവുങ്കല്‍, ജെറീന പണയപ്പറമ്പില്‍, ഷിജു ചെറിയത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.