You are Here : Home / USA News

കൊളോണിയല്‍ മാര്‍ത്തോമ്മാ വി.ബി.എസിനു തുടക്കമായി

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Friday, June 26, 2015 10:37 hrs UTC

മെക്‌സിക്കോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിനു കീഴില്‍ മെക്‌സിക്കോയില്‍ പ്രവര്‍ത്തിക്കുന്ന കൊളോണിയല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ആരംഭിച്ചു. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കുന്ന വി.ബി.എസിനു ഹൂസ്റ്റന്‍, ഡാളസ് മാര്‍ത്തോമാ ഇടവകകൡ നിന്നും ഏകദേശം നാല്‍പതോളം യുവജനങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ച്ചയായി ഇത് നാലാം തവണയാണ് കൊളോണിയല്‍ മര്‍ത്തോമ്മാ ദേവാലയത്തില്‍ വി.ബി.എസ്.
സംഘടിപ്പുക്കുന്നത്്. ക്രിസ്തുവിനോടൊപ്പം കുഞ്ഞുങ്ങളുടെ അവധിക്കാലം ചിലവഴിക്കുവാനും, അതുമൂലം ആത്മീയ സന്തോഷം ഉളവാക്കുവാനും വി.ബി.എസ്. മൂലം സാധിക്കുന്നു. ബൈബിള്‍ പഠനങ്ങള്‍, ഗാനപരിശീലനം, ക്രാഫ്റ്റ്‌സ് വര്‍ക്കുകള്‍, വിവിധ വിനോദ പരിപാടികള്‍ എന്നിവ വി.ബി.എസിന്റെ ഭാഗമായി നടത്തപ്പെടുന്നു. കൊളോണിയല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വി.ബി.എസ്. സംഘടിപ്പിക്കുന്നത്. ക്രിസ്തുവിനോടൊപ്പം കുഞ്ഞുങ്ങളുടെ അവധിക്കാലം ചിലവഴിക്കുവാനും, അതുമൂലം ആത്മീയ സന്തോഷം ഉളവാക്കുവാനും വി.ബി.എസ്. മൂലം സാധിക്കുന്നു. ബൈബിള്‍ പഠനങ്ങള്‍, ഗാനപരിശീലനം, ക്രാഫ്റ്റ്‌സ് വര്‍ക്കുകള്‍, വിവിധ വിനോദ പരിപാടികള്‍ എന്നിവ വി.ബി.എസിന്റെ ഭാഗമായി നടത്തപ്പെടുന്നു. കൊളോണിയല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ സംഘടിപ്പിക്കുന്ന വി.ബി.എസ്. കുഞ്ഞുങ്ങളുടെയും, യുവജനങ്ങളുടെയും ആത്മാര്‍ത്ഥമായ പങ്കാളിത്തത്താല്‍ മാധുര്യമേറും. ക്രൈസ്തവ ദര്‍ശനത്തിലും, സാമൂഹ്യ പ്രതിബന്ധതയിലും പുതിയൊരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ സഹായകരമായ വി.ബി.എസിന് ഭദ്രാസന അധ്യക്ഷന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്‌ക്കോപ്പാ, ഭദ്രാസന കൗണ്‍സില്‍ എന്നിവരുടെ പ്രാര്‍ത്ഥനയും പിന്തുണയും കൂടുതല്‍ സഹായകരമാകുന്നു.
മാര്‍ത്തോമ്മാ സഭയുടെ അഭിമാനമായ മെക്‌സിക്കോ കൊളോണിയല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടക്കുന്ന വി.ബി.എസിന് ഭദ്രാസനമായി ചിട്ടയായും, വിപുലവുമായ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നു. മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ മോസ്റ്റ് റവ.ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ, അഭി.ഡോ.ഗീവര്‍ഗ്ഗീസ് തിയൊഡോഷ്യസ് എപ്പിസ്‌ക്കോപ്പ, കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഈ ദിവസങ്ങളില്‍ കൊളോണിയല്‍ മാര്‍ത്തോമ്മാ ദേവാലയം സന്ദര്‍ശിക്കുകയും, വി.ബി.എസിനും മറ്റ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട നേതൃത്വം നല്‍കുകയും ചെയ്യും. വി.ബി.എസ്സിന്റെ വിജയകരമായ നടത്തിപ്പിനായി എര്‍ലിന്‍ മാത്യു, അരുണ്‍ വര്‍്ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.
ഭദ്രാസന മീഡിയ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.