You are Here : Home / USA News

പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാം

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Friday, June 26, 2015 10:41 hrs UTC

പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ മുന്‍പോട്ടുള്ള സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന 'അമേരിക്കന്‍ ഡെയ്‌സ്' എന്ന സ്റ്റേജ്‌ഷോ ഈ വരുന്ന ജൂലൈ പത്ത് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് സോകാക്കിയിലുള്ള നൈല്‍സ് വെസ്റ്റ് ഹൈസ്‌ക്കൂളില്‍ വച്ച് നടത്തപ്പെടുന്നു. ഇതോടനുബന്ധിച്ചുള്ള ടിക്കറ്റ് വില്‍പ്പനയും മറ്റ് ക്രമീകരണങ്ങളും ദ്രുതഗതിയില്‍ നടക്കുന്നതായി, ഈ പരിപാടിയുടെ കണ്‍വീനേഴ്‌സായി പ്രവര്‍ത്തിക്കുന്ന ഗ്രേസി വാച്ചാച്ചിറ, രാജു വര്‍ഗ്ഗീസ്, സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സംഗീത-നൃത്ത-ഹാസ്യ പരിപാടി ഒരു വേറിട്ട ആസ്വാദനാനുഭവം പകര്‍ന്ന് നല്‍കുമെന്ന്് സംഘാടകര്‍ ഉറപ്പ്തരുന്നു. ഈ പരിപാടിയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് പല പ്രമുഖ മലയാള സിനിമാസംവിധായകരുടെയും അസോസിയേറ്റ് എന്ന നിലയില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള ലിനു ആന്റണിയാണ്.
രഞ്ജിനി ജോസും എടപ്പാള്‍ വിശ്വവും ആണ് സംഗീത പരിപാടിക്ക് നേതൃത്വം നല്‍കുന്നത്്. നൂറോളം സിനിമകളില്‍ പാടിയ രഞ്ജിനി അറിയപ്പെടുന്ന ഒരു പിന്നണി ഗായികയും, വേറിട്ട ഒരു ശബ്ദത്തിന്റെ ഉടമയും ആണ്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ജോണ്‍സണ്‍ മെമ്മോറിയല്‍ അവാര്‍ഡും നേടിയിട്ടുള്ള പ്രതിഭയാണ് എടപ്പാള്‍ വിശ്വം.
ലാല്‍ജോസ് എന്ന സംവിധാനപ്രതിഭ പുനരാവിഷ്‌ക്കരിച്ച എം.ടി.യുടെ നീലത്താമര യിലൂടെ ജനഹൃദയങ്ങളെ കീഴടക്കിയ കൈലാഷും അര്‍ച്ചനാ കവിയും, ആരാധനകരുടെ മുന്നില്‍ 'അനുരാഗ വിലോചന' ഗാനം പാടി വീണ്ടുമെത്തുമ്പോള്‍ കഴിവ് തെളിയിച്ചിട്ടുള്ള സിനിമാ സീരിയല്‍ താരങ്ങളായ സുധീഷ്, സരയു, അഞ്ജു അരവിന്ദ്, കിഷോര്‍ എന്നിവര്‍ സ്‌കിറ്റുകളുമായി രംഗത്ത് മനോഹര ദൃശ്യാനുഭവം പകരുന്നു.
ചിരിവിരുന്നുമായി എത്തുന്നത് ഹാസ്യ രാജാക്കന്മാരായ ബിനു അടിമാലി, കലാഭവന്‍ പ്രശാന്ത്്, കലാഭവന്‍ ജിന്റോ, കലാഭവന്‍ ബിജു എന്നിവരാണ്.
ഈ സ്‌റ്റേജ്‌ഷോ നടത്താനുള്ള കാരണം ഏവര്‍ക്കും അറിയാവുന്നതും ഉദ്ദേശ്യം മാനുഷീകമായതുകൊണ്ടും, ഇതിന്റെ വിജയത്തിന് എല്ലാവിധ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നതായി പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനേഴ്‌സായ മറിയാമ്മ പിള്ളയും, ഗ്ലാഡ്സണ്‍ വര്‍ഗീസും അറിയിച്ചു. പരിപാടി കൃത്യം 6.30ന് തന്നെ ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ടത്:
ഗ്രേസി വാച്ചാച്ചിറ: 847 910 4621
രാജു വര്‍ഗീസ്- 847 840 5663
സിറിയക് കൂവക്കാട്ടില്‍: 630 673 3382
ഷിജി അലക്‌സ് ചിക്കാഗോ
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.