You are Here : Home / USA News

ഹൂസ്റ്റണ്‍ സെന്റ് ജെയിംസ് ദേവാലയത്തില്‍ വലിയ പെരുന്നാള്‍ സമുചിതമായി കൊണ്ടാടി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, June 26, 2015 10:46 hrs UTC

ഹൂസ്റ്റണ്‍ : യേശുക്രിസ്തുവിന്റെ സഹോദരനും, ശ്ലീഹായും ആയ യാക്കോബ ശ്ലീഹായുടെ നാമധേയത്തില്‍ ഹൂസ്റ്റണില്‍ പുതുതായി പണികഴിപ്പിച്ച മനോഹരമായ സെന്റ് ജയിംസ് ക്‌നാനായ ദേവാലയത്തിന്റെ വലിയ പെരുന്നാള്‍ ജൂണ്‍ 13, 14 തീയ്യതികളില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി.

13-ാം തീയ്യതി ശനിയാഴ്ച വൈകുന്നേരം നിരവധി വൈദീകരുടെ നേതൃത്വത്തിലുള്ള സന്ധ്യാപ്രാര്‍ത്ഥനയും ഇംഗ്ലീഷിലിലും മലയാളത്തിലുമുള്ള വചനഘോഷണവും ഉണ്ടായിരുന്നു. വെരി.റിവ.പുന്നൂസ് ചാരുവേലില്‍ കോറെപ്പിസ്‌ക്കോപ്പാ, ഫാ.ഷിനോജ് ജോസഫ്, ഫാ. ബിനു ജോസഫ്, ഫാ.ജോസഫ് കുര്യന്‍ അരാമമൂട്ടില്‍(ഡാളസ്) ഫാ.ഏബ്രഹാം എഴുമയില്‍, ഫാ.ബിനു പുതുപ്പറമ്പില്‍(ഡാളസ്) ഇടവക വികാരി ഫാ.ഏബ്രഹാം സഖറിയാ(ജെക്കു അച്ചന്‍) എന്നിവര്‍ ആരാധനയ്ക്കു നേതൃത്വം നല്‍കി. ഫാ. ഏബ്രഹാം എഴുമയില്‍, ഫാ.ബിനു പുതുപ്പറമ്പില്‍ എന്നിവര്‍ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.
14ന് ഞായറാഴ്ച രാവിലെ 9മണിയ്ക്ക് നമസ്‌ക്കാരവും 9.30ന് ഫാ.ജോസഫ് കുര്യന്‍(ബിജു അച്ചന്‍), ഫാ.എബി ഏബ്രഹാം, ഫാ.ബിനു പുതുപ്പറമ്പില്‍ എന്നിവര്‍ പരിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും നടത്തപ്പെട്ടു. തുടര്‍ന്ന് നേര്‍ച്ച വിളമ്പും ആഘോഷമായ റാസയും നടത്തപ്പെട്ടു. തടിക്കുരിശ്, വെള്ളിക്കുരിശ്, കൊടി, മുത്തുക്കുടകള്‍, മേല്‍ക്കട്ടി എന്നിവ വഹിച്ചുകൊണ്ട് അച്ചടക്കത്തോടുകൂടി ദേവാലയത്തിനു ചുറ്റും നീങ്ങിയ റാസയ്ക്ക് കൊഴുപ്പേകാന്‍ ചെണ്ടമേളത്തിന്റെ അകമ്പടിയും ഉണ്ടായിരുന്നു. കേരളത്തില്‍ രാമംഗലം ക്‌നാനായ പള്ളിയില്‍ മാത്രം ഉള്ള യാക്കോബ് ശ്ലീഹായുടെ നാമത്തിലുള്ള തക്‌സാ എഴുന്നെള്ളിപ്പ് കുടുംബങ്ങളുടെ നേര്‍ച്ചയായി ഇവിടെയും നടത്തുകയുണ്ടായി. കുര്‍ബാനയും പെരുന്നാളിന്റെ മറ്റെല്ലാ ചടങ്ങുകള്‍ക്കും ഇടവകാംഗങ്ങളോടൊപ്പം ക്‌നാനായ സഭയുടെ വിവിധ ദേവാലയങ്ങളില്‍ നിന്നും അംഗങ്ങല്‍ കുടുംബസമ്മേതം വന്നു സംബന്ധിച്ചു.
ഈ വര്‍ഷത്തെ പെരുന്നാളിന്റെ സ്‌പോണ്‍സര്‍ ആയിരുന്നു തെക്കുംമൂട്ടില്‍ കുടുംബത്തോട്(ജയന്‍ കുരുവിള, ജേക്കബ് കുരുവിള) സംഘാടകര്‍ നന്ദി അറിയിച്ചു. അടുത്ത വര്‍ഷത്തെ വലിയ പെരുന്നാള്‍ തോമസ് വൈക്കത്ത്‌ശേരിയും കുടുംബാംഗവുമാണ് സ്‌പോണ്‍സര്‍ ചെയ്തിരിയ്ക്കുന്നത്.
ഇടവക സെക്രട്ടറി എബി മാത്യുവും പിആര്‍ഒ തോമസ് വൈക്കത്ത്‌ശേരില്‍ എന്നിവര്‍ അറിയിച്ചതാണിത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.