You are Here : Home / USA News

ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ 10-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 07, 2015 11:02 hrs UTC

ടൊറന്റോ: അടുത്തവര്‍ഷം കാനഡയില്‍ നടക്കുന്ന പതിനേഴാമത്‌ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുള്ള രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ ജൂലൈ പത്തിനു വെള്ളിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ നടക്കും. മിസ്സിസാഗാ മെയിന്‍ ഗേറ്റ്‌ ഡ്രൈവിലുള്ള ടൊറന്റോ മലയാളി സമാജം (ടി.എം.എസ്‌) വെസ്റ്റ്‌ സെന്ററിലാണ്‌ ചടങ്ങ്‌. മുന്‍ കേന്ദ്രമന്ത്രിയും പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനുമായ പ്രൊഫ. കെ.വി. തോമസിനും, ദീപിക അസോസിയേറ്റ്‌ എഡിറ്ററും, ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ്‌ കള്ളിവയലിനും സ്വീകരണം നലകുമെന്നും ഫൊക്കാനാ പ്രസിഡന്റ്‌ ജോണ്‍ പി. ജോണും (416 803 1043), കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ടും (647 892 7200) അറിയിച്ചു. മാല്‍ക്കം ഹില്‍ട്ടന്‍ സ്വീറ്റ്‌സില്‍ 2016 ജൂലൈ 1 മുതല്‍ 4 വരെയാണ്‌ ഫൊക്കാനാ കണ്‍വന്‍ഷന്‍ നടക്കുക.

വിവരങ്ങള്‍ക്ക്‌: സണ്ണി ജോസഫ്‌ (647 291 1231), ബിജു കട്ടത്തറ (647 717 8578), മാറ്റ്‌ മാത്യൂസ്‌ (905 681 6924), കുര്യന്‍ പ്രാക്കാനം (647 771 9041).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.