You are Here : Home / USA News

ഡോവര്‍ സെന്റ് തോമസില്‍ ജൂബിലി പെരുന്നാള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, July 07, 2015 11:07 hrs UTC

ഡോവര്‍(ന്യൂജേഴ്‌സി): പരി. കതോലിക്കാ ബാവയുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 10, 11(വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്നു. രജതജൂബിലി ആഘോഷപരിപാടികള്‍ സദാ തലവന്‍ പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ജൂണ്‍ 1ന് ഉദ്ഘാടനം ചെയ്തിരുന്നു. പുതുപ്പാടി സെന്റ് ഗ്രിഗോറിയോസ് ഡയാലിസിസ് സെന്റര്‍ ഡയറക്ടര്‍ ഫാ. ബോബി പീറ്ററിന് പരി.ബാവാ കൈമാറിയിരുന്നു. ആദ്യ വികാരി വെരി.റവ. സി.എം. ജോണ്‍ കോര്‍ എപ്പിസ്‌ക്കോപ്പയെയും പത്‌നി സാറാമ്മ ജോണിനെയും പൊന്നാട അണിയിച്ച് പരി.ബാവ ആദരിക്കുകയുമുണ്ടായി.
 

 ജൂലൈ 5 ഞായറാഴ്ച മർത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന രക്തദാന ഡ്രൈഫിൽ ഇടവകയിലെ ഒട്ടുമിക്ക അംഗങ്ങളും പങ്കെടുത്തു. ജൂലൈ 10 വെളളിയാഴ്ച വൈകിട്ട് 6 ന് സന്ധ്യാ നമസ്ക്കാരത്തിന് ശേഷം ഫാ. എൽദോസ് ഏലിയാസ്(സെന്റ് വ്ലാഡിമിർ സെമിനാരി) വചന പ്രഘോഷണം നടത്തും. തുടർന്ന് ഐഡിയാ സ്റ്റാർസിംഗർ ഫെയിം. അഞ്ജു ജോസഫ് ഗാനങ്ങൾ ആലപിക്കും. anju-joseph-singer ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്ക്കാരത്തെ തുടർന്ന് വി. കുർബാന, ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ. പാരീഷ് ഡയറക്ടറിയുടെ പ്രകാശനം മാർ നിക്കോളോവോസ് നിർവഹിക്കും. റാസയും നേർച്ച വിളമ്പും ഉണ്ടാവും.

 

കൂടുതൽ വിവരങ്ങൾക്ക് : വികാരി ഫാ. ഷിബു ‍ഡാനിയൽ:845 504 5178 ട്രസ്റ്റി സുനോജ് തമ്പി : 862 216 4829 സെക്രട്ടറി ഇന്ദിര തുമ്പയിൽ :973 943 6168

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.