You are Here : Home / USA News

മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫ്രന്‍സ്‌ ഡാളസ്സില്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, July 08, 2015 10:49 hrs UTC

ന്യുയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്‌ത്‌ വിശ്വാസികളുടെ ആത്മീയ മഹാസംഗമാമായ പി.സി.എന്‍.എ.കെയുടെ 34 മത്‌ കോണ്‍ ഫ്രന്‍സ്‌ ഡാളസ്സ്‌ പട്ടണത്തില്‍ റവ. ഷാജി കെ ഡാനിയേലിന്റെ നേത്യുത്വത്തില്‍ 2016 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ആഡിസണ്‍ സിറ്റിയിലെ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച്‌ നടത്തപ്പെടും. സൗത്ത്‌ കരോലിനയില്‍ ജൂലൈ 2 മുതല്‍ 5 വരെ നടത്തപ്പെട്ട പെന്തക്കോസ്‌ത്‌ കോണ്‍ഫ്രന്‍സില്‍ വെച്ച്‌്‌ പുതിയ ദേശീയ ഭാരവാഹികളായി റവ. ഷാജി. കെ ഡാനിയേല്‍, ബ്രദര്‍ റ്റിജു തോമസ്‌, ബ്രദര്‍ തോമസ്‌ വര്‍ഗീസ്‌, ബ്രദര്‍ ഏബ്രഹാം മോനീസ്‌ ജോര്‍ജ്‌ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. നാഷണല്‍ കണ്‍വീനര്‍ റവ.ഷാജി കെ ഡാനിയേല്‍ അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രഭാഷ കനും, അഗപ്പെ ഫുള്‍ ഗോസ്‌പല്‍ മിനിസ്‌ട്രീസിന്റെ സ്‌ഥാപക പ്രസിഡന്റും മികച്ച സംഘാടകനും പ്രശസ്‌ത ഗാനരചയിതാവുമാണ്‌. ഡാളസ്സിലെ അഗപ്പെ ഹോം ഹെല്‍ത്ത്‌, എബഡന്റ്‌ മെഡിക്കല്‍ എക്യുപ്പ്‌മെന്റ്‌സ്‌ തുടങ്ങി വിവിധ കമ്പനികളുടെ സ്‌ഥാപക പ്രസിഡന്റും പത്തനംതിട്ട ജില്ലയിലെ വി-കോട്ടയത്തെ അഗപ്പെ ബൈബിള്‍ കോളേജ്‌, അഗപ്പെ ചര്‍ച്ചസ്‌, ഇംഗ്ലീഷ്‌ മീഡിയം സ്‌ക്കൂള്‍ തുടങ്ങിയ സ്‌ഥാപനങ്ങളുടെ സ്‌ഥാപകനും ഡയറക്‌ടറുമാണ്‌.

 

ഭാര്യ: ഷൈനി ചെറിയാന്‍, മക്കള്‍: സാറ മിഷേല്‍, രൂത്താന്‍ ജെസ്സീക്ക, മെരീബ ത്ത്‌ വിക്‌ടോറിയ, പ്രിസ്സില്ല ലിന്‍, പോള്‍ സ്‌പെന്‍സര്‍ ഡാനിയേല്‍ നാഷണല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ റ്റിജു തോമസ്‌ കോട്ടയം വടവാതൂര്‍ സ്വദേശിയാണ്‌. മികച്ച സംഘാടകനും യുവജന പ്രവര്‍ത്തകനുമായ ബ്രദര്‍ റ്റിജു ഐ.പി. സി ഹെബ്രോന്‍ ഹൂസ്‌റ്റണ്‍ സഭയുടെ സജീവാംഗമാണ്‌. കേരളത്തിലും വടക്കേ ഇന്‍ഡ്യയിലും പ്രവര്‍ത്തിക്കുന്ന ലിവിംഗ്‌ ഹോപ്പ്‌ ചാരിറ്റിബിള്‍ സെസൈറ്റിയുടെ പ്രസിഡന്റായി സേവനം അനുഷ്‌ടിക്കുന്ന ഇദ്ധേഹം ഹൂസ്‌റ്റ്‌ണിലെ പ്രമൂഖ ഹെല്‍ത്ത്‌ കെയര്‍ സ്‌ഥാപനങ്ങളുടെ ഉടമയുമാണ്‌. ഭാര്യ: ജൂലി, മക്കള്‍: ജെനിസ, ക്രിസലിന്‍, സ്‌റ്റീവ്‌. ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ തോമസ്‌ വര്‍ഗീസ്‌ (സണ്ണി) റാന്നി സ്വദേശിയും ന്യുയോര്‍ക്ക്‌ എലീം ഫുള്‍ ഗോസ്‌പല്‍ അസംബ്ബ്‌ളി സഭയൂടെ സജീവ പ്രവര്‍ത്തകനുമാണ്‌. ദീര്‍ഘ വര്‍ഷക്കാലമായി യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ്‌ പോസ്‌റ്റല്‍ സര്‍വ്വീസില്‍ മാനേജറായി ഔദ്യേഗിക ജീവിതം നയിക്കുന്നു. ഭാര്യ: ഷേര്‍ളി. മക്കള്‍: കെവിന്‍, ബ്രയന്‍, ഡാന്‍ യൂത്ത്‌ ഡയറകടറായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ ഏബ്രഹാം മോനീസ്‌ ജോര്‍ജ്‌ മികച്ച യുവജന പ്രവര്‍ത്തകനും സംഘാടകനും ന്യുയോര്‍ക്ക്‌ ശാലേം പെന്തക്കോസ്‌തല്‍ റ്റാബര്‍ നാക്കിള്‍ സഭയുടെ അംഗവുമാണ്‌. വിവിധ പെന്തക്കോസ്‌ത്‌ കോണ്‍ഫ്രന്‍സുകളില്‍ ദേശീയ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പാസ്‌റ്റര്‍ മോനീസ്‌ ജോര്‍ജ്‌ പിതാവും ജോളി ജോര്‍ജ്‌ മാതാവുമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.