You are Here : Home / USA News

ഹൂസ്റ്റണ്‍ വീടുകള്‍ക്ക് പോലീസിന്റെ സൗജന്യ സംരക്ഷണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 08, 2015 10:57 hrs UTC

ഹൂസ്റ്റണ്‍ : വീടുകള്‍ അടച്ചുപൂട്ടി അവധിക്കാലം ചിലവഴിക്കുവാന്‍ പുറത്തുപോകുന്ന ഹൂസ്റ്റണ്‍ നിവാസികളുടെ വീടുകളുടെ സംരക്ഷണം സൗജന്യമായി പോലീസ് ഏറ്റെടുക്കും. 'അലര്‍ട്ട് സ്ലിപ്' എന്നാണ് പോലീസ് ഇതിന് പേര്‍ നല്‍കിയിരിക്കുന്നത്.
ഹൂസ്റ്റണിലും, പരിസരപ്രദേശങ്ങളിലുമുള്ള പല വീടുകളിലും മോഷണവും, പിടിച്ചുപറിയും വ്യാപകമായതിനെ തുടര്‍ന്നാണ് പോലീസിന്റെ ഈ പ്രത്യേക തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്.
പോലീസിന്റെ സേവനം ആവശ്യമുള്ളവര്‍ ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റ് മുഖേനേയോ, ഫോണ്‍ ചെയ്‌തോ, നേരില്‍ കണ്ടോ വിവരങ്ങള്‍ നല്‍കേണ്ടതാണെന്ന് പബ്ലിക്ക് അഫയേഴ്‌സ് ഓഫീസര്‍ ജറമിലഹാര്‍ അറിയിച്ചു.
5,400 കവര്‍ച്ച കേസ്സുകളാണ് ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷം സമ്മറില്‍ ഹൂസ്റ്റണ്‍ പോലിസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഹൂസ്റ്റണില്‍ പോലീസുമായി ബന്ധപ്പെട്ട് 'അലര്‍ട്ട്' സ്ലിപ്' ലഭിച്ചവരുടെ വീടുകള്‍ പോലീസ് നിരീക്ഷണ വിധേയമാക്കും എന്ന് ലഹാര്‍ പറഞ്ഞു.
പോലീസ് നല്‍കുന്ന സൗജന്യ സേവനത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.