You are Here : Home / USA News

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ജൂനിയര്‍-സീനിയര്‍ സമ്മേളനം ജൂലൈ 9 മുതല്‍

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Wednesday, July 08, 2015 11:03 hrs UTC

ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ജൂനിയര്‍-സീനിയര്‍ സമ്മേളനം ജൂലൈ 9 മുതല്‍ 12 വരെ നടക്കും. ന്യൂജേഴ്‌സിയിലെ റാംപോ കോളേജില്‍ വച്ച് നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം 'purpose driven' എന്നതാണ്. ജൂലൈ 9-ാം തീയതി വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് കോണ്‍ഫ്രന്‍സിന്റെ ഉദ്ഘാടനം നടക്കും. നോര്‍ത്ത്-ഈസ്റ്റ് റീജിയന്‍ മാര്‍ത്തോമ്മാ ദേവാലയങ്ങളില്‍ നിന്നും വിവിധ പ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിനായുള്ള എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി കോണ്‍ഫ്രന്‍സ് സംഘാടകസമിതി അറിയിച്ചു.
നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡൊഷ്യസ് എപ്പിസ്‌ക്കോപ്പ, കുട്ടികളുടെ ഇടയില്‍ വിവിധതരത്തിലുള്ള ക്രൈസ്തവ ശുശ്രൂഷകള്‍ നടത്തുന്ന ജോജി കോശി, പ്രിന്‍സ്ടണ്‍ തിയൊളിക്കല്‍ സെമിനാരിയില്‍ ദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തുന്ന റവ.എബ്രഹാം കുരുവിള, നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ സ്റ്റുഡന്റ് ചാപ്ലയിന്‍ റവ.ഷിബി എം. എബ്രഹാം, സൗത്ത്-ഈസ്റ്റ് റീജിയന്‍ സ്റ്റുഡന്റ് ചാപ്ലയിന്‍ റവ.ഡന്നീസ് എബ്രഹാം എന്നിവര്‍ കോണ്‍ഫ്രന്‍സിനു നേതൃത്വം നല്‍കും. ചിന്താവിഷയങ്ങളെ അധീകരിച്ചുള്ള പഠനങ്ങള്‍, ഗാനപരിശീലനം, വേദപഠനം, ഗ്രൂപ്പ് ഡിസ്‌ക്കഷന്‍, ടാലന്റ് നൈറ്റ്, വിനോദപരിപാടികള്‍, സമര്‍പ്പണ ശുശ്രൂഷ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടും. കുട്ടികളെ ദൈവവുമായുള്ള ബന്ധത്തില്‍ കൂടുതല്‍ അടിയുറപ്പിച്ച് നിര്‍ത്തുവാനും, ഉത്തമ വ്യക്തിത്വത്തിനുടമകളുമായി മാറ്റുവാനും ഇപ്രകാരമുള്ള കോണ്‍ഫ്രന്‍സിന്റെ അനുഗ്രഹീതമായ നടത്തിപ്പിനായി ഏവരുടെയും പ്രാര്‍ത്ഥനയും സഹായവും ഉണ്ടാക്കുവാന്‍ താല്‍പര്യപ്പെടുന്നതായി നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ സണ്‍ഡേ സ്‌ക്കൂള്‍ സെക്രട്ടറി ഷിബി ജോര്‍ജ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.