You are Here : Home / USA News

നാമി അവാർഡ്‌ മത്സരം അമേരിക്കയും കാനഡയും തമ്മിലോ?

Text Size  

Story Dated: Thursday, July 09, 2015 02:24 hrs UTC

വാർത്ത‍ : ജോസഫ്‌ ഇടിക്കുള

ന്യൂ യോർക്ക്‌ : നോർത്ത് അമേരിക്കയിലെ പ്രവാസി മലയാളികളുടെ സ്വന്തം ചാനൽ ആയ പ്രവാസി ചാനൽ ഏർപ്പെടുത്തിയ നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ 2015 പുരസ്കാരത്തിന് വോട്ട് ചെയ്യാനുള്ള സമയം ദിവസ്സങ്ങൾ മാത്രം ബാക്കിയാകുമ്പോൾ മത്സരാർത്ഥികളിൽ മുന്നിലെത്തി നിൽക്കുന്നവർ തമ്മിൽ വാശിയേറിയ പോരാട്ടം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 32.51 ശതമാനം വോട്ടുമായി കാനഡയിൽ നിന്നുള്ള ജോണ്‍ പി മുന്നേറുമ്പോൾ 31.07 ശതമാനം വോട്ടുമായി ടി എസ ചാക്കോ രണ്ടാമത് എത്തി നിൽക്കുന്നു യുദ്ധം മുറുകുമ്പോൾ അവസാന പോരാട്ടം രണ്ടു പ്രമുഖ വ്യക്തികളിൽ എത്തി നില്ക്കുന്നു,പ്രമുഖ സാമൂഹിക പ്രവർത്തകനായ ടി എസ് ചാക്കോ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്ന് ജോണ്‍ പി. ജോണുമായി തമ്മിൽ ഇഞ്ചോടിഞ്ച് പൊരുതുമ്പോൾ ഇതു അമേരിക്കയും കാനഡയും തമ്മിലുള്ള മത്സരമാണോ എന്ന് പോലും തോന്നിപ്പോകുന്നു.

 

അവാർഡിന്റെ പേര് പോലെ തന്നെ ഏറ്റവും മികച്ച പൊതു പ്രവർത്തകരിൽ ഒരാളെ കണ്ടെത്താനുള്ള മലയാളിയുടെ അഭിവാഞ്ജ ആയിരിക്കാം ഈ കടുത്ത മത്സരത്തിനു പിന്നിലെന്ന് പ്രമുഖ നിരീക്ഷകർ വിലയിരുത്തുന്നു, എന്തായാലും നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ പുരസ്കാര ജേതാവിനെ കണ്ടെത്തുവാനുള്ള വോട്ടിങ്ങിൽ പങ്കെടുത്ത് യഥാർത്ഥ വിജയിയെ കണ്ടെത്തുവാൻ പ്രവാസി ചാനൽ മലയാളികളോട് അഭ്യർഥിക്കുന്നു. ഓണ്‍ലൈൻ വോട്ടിങ് ജൂലൈ 11 രാത്രി 12 മണിക്ക് (ന്യൂ യോർക്ക്‌ ടൈം) അവസാനിക്കും 2015 ലെ നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ പുരസ്കാര ജേതാവിനെ ജൂലൈ 12 നു പ്രഖ്യാപിക്കും,പുരസ്കാര ചടങ്ങ് സെപ്റ്റംബർ 7 നു വൈകുന്നേരം 5 മണിക്ക് ന്യൂ യോർക്ക്‌ ബെൽറോസിലുള്ള ഗ്ലെൻഓക്സ് ഹൈസ്കൂളിൽ വച്ച് നടക്കും, പ്രമുഖ രാഷ്ട്രീയ നേതാക്കൾ അടക്കം പങ്കെടുക്കുന്ന ചടങ്ങിലേ ക്ക് എല്ലാ മലയാളികളെയും പ്രവാസി ചാനൽ സ്വാഗതം ചെയുന്നു. ഇനിയും വോട്ടു ചെയ്യാൻ www.pravasichannel.com/namy എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഓണ്‍ലൈൻ വഴി ലോകത്തെവിടെ നിന്നും വോട്ട് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും, പ്രവേശന പാസ്സിനും 1-908-345-5983

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.