You are Here : Home / USA News

മലയാളത്തിന്റെ മഹാനടന്‍ മധുവിനെ ഫോമാ ആദരിക്കുന്നു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, July 09, 2015 10:53 hrs UTC

തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ, മഹാ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ പ്രൗഡ ഗംഭീരമായ കേരള കണ്‍വെന്‍ഷനില്‍ വച്ചു മലയാളത്തിന്റെ മഹാനടനായ മധുവിനെ (മാധവന്‍ നായര്‍), മലയാള സിനിമയ്ക്ക് നടന്‍ ,സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ നല്‍കിയ സംഭാവനകള്‍ക്ക് ആദരം.
2015 ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം മാസ്‌കൊട്ട് ഹോട്ടലില്‍ വച്ചാണു ഫോമാ കേരള കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.
സംവിധായകന്‍, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ, സ്‌കൂള്‍ ഉടമ, കര്‍ഷകന്‍
തുടങ്ങി കൈവച്ച എല്ലാ മേഖലകളിലും തന്റെതായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് വള്ളക്കടവില്‍ അദ്ദേഹത്തിന്റെ ഉടമസ്തതയിലുള്ള ഉമാ സ്റ്റുഡിയോ ഒരുകാലത്ത് സിനിമാ നിര്‍മ്മാതാക്കള്‍ക്ക് അനുഗ്രഹമായിരുന്നു.
ക്വാജ അഹ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി
ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മധുവിന്റെ ആദ്യ മലയാള ചിത്രം രാമു
കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ
പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എന്‍.എന്‍ പിഷാരടി സംവിധാനംചെയ്ത
നിണമണിഞ്ഞ കാല്പാടുകള്‍ ആണ്. ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രം.
പിന്നീട് ഭാര്‍ഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും,
അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനല്‍ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാളികല്‍ക്ക് ചിരപരിചിതമായി. 1970ല്‍ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് പതിനാലോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2013ല്‍ രാഷ്ട്രം ഇദ്ദേഹത്തിനു പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.
വിവധ തരം കലാപരിപാടികളും,സാമൂഹിക സാംസ്‌കാരിക നേതാക്കളും മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കുന്ന ഫോമാ കേരളാ കണ്‍വെന്‍ഷനില്‍ അമേരിക്കയില്‍ നിന്നുള്ള ഫോമാ പ്രതിനിധികള്‍ ഉള്‍പ്പടെ നൂറു കണക്കിനാളുകള്‍ പങ്കെടുക്കും. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബി ജെ പി സംസ്ഥാന വി മുരളീധരന്‍ തുടങ്ങിയവരാണു കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന ചില പ്രമുഖര്‍.
ഫോമാ കേരളാ കണ്‍വെന്‍ഷന്‍ വന്‍ വിജയമാകുവാന്‍ ഫോമായുടെ എല്ലാ അംഗ സംഘടനകളുടേയും സഹായസഹകരണങ്ങള്‍ ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറാര്‍ ജോയി ആന്തണിയും അഭ്യര്‍ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.