You are Here : Home / USA News

34​-ാമത് പിസിഎൻഎകെ ലോക്കൽ ഭാരവാഹികളെ തിരഞ്ഞെടുത്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, August 04, 2015 10:53 hrs UTC

ഡാലസ്∙ 2016 ജൂൺ 30 – ജൂലൈ 3 വരെ ഡാലസിലെ ആഡിസൺ പട്ടണത്തിൽ നടക്കുന്ന പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സിന്റെ ലോക്കൽ ഭാരവാഹികളെ ആഗസ്റ്റ് 2 നു കൂടിയ പ്രതിനിധി സഭ തിരഞ്ഞെടുത്തു. നാഷണൽ കൺവീനർ പാസ്റ്റർ ഷാജി ഡാനിയേൽ, സെക്രട്ടറി ടിജു തോമസ്, ഡാലസ് നാഷണൽ പ്രതിനിധി ഫിലിപ്പ് തോമസ് എന്നിവർ പ്രതിനിധി സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. കോൺഫറൻസിന്റെ ഇതുവരെയുള്ള ക്രമീകരണങ്ങളും തുടർന്ന് വേണ്ട സഹകരണത്തിന്റെ ആവശ്യവും ഇവർ ചൂണ്ടിക്കാട്ടി. ഡാലസ് സിറ്റി പ്രയർ കോർഡിനേറ്റർ പാസ്റ്റർ വി.ടി. തോമസ് അധ്യക്ഷത വഹിച്ചു. വളരെ യുവജന പ്രാതിനിധ്യവും, ഒപ്പം പുതുമുഖങ്ങൾ പലരും നേതൃത്വത്തിലേക്കു വന്നു എന്നതും ശ്രദ്ധേയമാണ്. ലോക്കൽ കോർഡിനേറ്റർമാരായി പാസ്റ്റർ കെ. സി. ജോൺ, ബ്രദർ വെസ്ലി മാത്യു എന്നിവരും സെക്രട്ടറിയായി ബ്രദർ ഷാജി മണിയാറ്റ്, ട്രഷറർ ബ്രദർ ബിജു തോമസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

 

ബ്രദർ റോബിൻ രാജു, സിസ്റ്റർ ആഷ ആൻഡ്രൂസ് എന്നിവരെ ലോക്കൽ യൂത്ത് കോർഡിനേറ്റർമാരായി നാഷണൽ കമ്മിറ്റി നിയോഗിച്ചു. ഇവരെ കൂടാതെ പാസ്റ്റർ. കെ. വി. തോമസ് ( പ്രയർ), ബിജു ഡാനിയേൽ ( റജിസ്ട്രേഷൻ), ബിനോയ് ഫിലിപ്പ് ( അഷറിംഗ്), വിൽസൺ തരകൻ ( സംഗീതം-മലയാളം), ആഷിഷ് അലക്സാണ്ടർ ( സെക്യൂരിറ്റി), ഫിന്നി സാം( പബ്ലിസിറ്റി), ബിജോ ഫിലിപ്പ് ( ഹോസ്പിറ്റാലിറ്റി/ റിസപ്ഷൻ), ജെറി രാജൻ ( ട്രാൻസ്പോർട്ടേഷൻ), വർഗ്ഗീസ് വർഗ്ഗീസ് ( ഭക്ഷണം), ജോ മാത്യൂസ് ( ലൈറ്റ് & സൗണ്ട്), എബിൻ വർഗ്ഗീസ് ( അക്കമഡേഷൻ), റെഞ്ചി ജോൺ (മെഡിക്കൽ) എന്നീ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കും. മലയാളി പെന്തക്കോസ്ത് സമൂഹം തിങ്ങി പാർക്കുന്നതിനാലും, ശക്തമായ നേതൃനിര നാഷണൽ -ലോക്കൽ തലത്തിലും പ്രവർത്തിക്കുന്നതിനാലും 34-​‍ാംസമ്മേളനം വൻ വിജയമായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.