ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഭാരതത്തിന്റെ അറുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് റോക്ക്ലാന്റുമായി സഹകരിച്ച് ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് ഇന്ത്യാ ഡേ പരേഡില്‍ പങ്കെടുക്കുന്നു. 2015 ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 10.30 മണിക്ക് ന്യൂസിറ്റി ലൈബ്രറി പാര്‍ക്കിംഗ് ലോട്ടില്ല് ഒത്തുചേര്‍ന്ന് 11 മണിക്ക് പരേഡ് ആരംഭിക്കും. ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ബാനറിനു കീഴില്‍ അണിനിരന്ന് പരേഡില്‍ പങ്കെടുക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ റോക്ക്ലാന്റ് നിവാസികളായ എല്ലാ ഭാരതീയരെയും ആഹ്വാനം ചെയ്യുന്നുവെന്ന് ഷാജിമോന്‍ വെട്ടം അറിയിച്ചു. ചെണ്ടമേളവും ഫ്ലോട്ടുകളും ഒത്തുചേരുമ്പോള്‍ പരേഡ് വളരെ ആകര്‍ഷകമായിരിക്കുമെന്നു ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് വര്‍ഗീസ് ഒലഹന്നാന്‍ പറഞ്ഞു. പരേഡില്‍ പങ്കെടുക്കുന്നവര്‍ ഭാരതീയ വേഷത്തില്‍ കൃത്യസമയത്തു തന്നെ സന്നിഹിതരാവണമെന്ന് സെക്രട്ടറി അലക്സ് എബ്രഹാം പറഞ്ഞു.
Comments