ഡാലസ് : ഡാലസ് കിംഗ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ വടംവലി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2015 ഓഗസ്റ്റ് 16ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് െ്രെകസ്റ്റ് ദി കിംഗ് ക്നാനായ ദേവാലയത്തിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് ഡാലസ് കിംഗ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ഉദ്ഘാടനവും ഒന്നാമത് അന്തര്‍ദേശീയ വടം വലി മത്സരവും നടത്തപെടുന്നു.
ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി
ക്ലബ് പ്രസിഡന്റ് ജിനു കുടിലില്‍ അറിയിച്ചു.
ഡാളസ്, ഒക്ലഹോമ , ഹൂസ്റ്റണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി നിരവധി ടീമുകലാണ് അങ്കം കുറിക്കുവാന്‍ എത്തുന്നത്. ഡാലസ് കിംഗ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ഉദ്ഘാടനം ഫാ മാത്യു മേലേടം തദവസരത്തില്‍ നിര്‍വഹിക്കും. ഫാര്‍മേഴ്സ് ബ്രാഞ്ച് സിറ്റി കൌണ്‍സില്‍ മൈക്ക് മെംഗാര്ഡനര് വിശിഷ്ട അഥിതിയായിരിക്കും. ഡാളസ് സെന്റ് തോമസ് യാക്കൊബായ പള്ളി വികാരി ഫാ. എബി അബ്രഹാം ചടങ്ങില്‍ സന്നിഹിതനാകും.
വിജയികള്‍ക്ക് ഒന്നാം സമ്മാനമായി നെക്സ്റ്റ് ലെവല്‍ ടാക്സ് നല്കുന്ന 1500 ഡോളര്‍ കാഷ് അവാര്‍ഡും ചാക്കോ ആന്‍ഡ് ചാച്ചി കൊല്ലംപറമ്പില്‍ മെമ്മോറിയല്‍ ട്രോഫിയും , രണ്ടാം സമ്മാനമായി ടിമ്മി / ആഷ് ലി തോട്ടപുറം നല്കുന്ന 750 ഡോളര്‍ കാഷ് അവാര്‍ഡും , എലൈറ്റ് ഗ്രാനൈറ്റ് ട്രോഫിയും മൂന്നാം സമ്മാനമായി ചെട്ടിനാട് ഇന്ത്യന്‍ റസ്റ്ററന്റ് നല്കുന്ന 500 ഡോളര്‍ കാഷ് അവാര്‍ഡും കെ എം ലുക്കോസ് കളത്തില്‍ മെമ്മോറിയല്‍ ട്രോഫിയും നല്‍കുന്നതായിരിക്കും,
ഈ മനോഹരമായ നിമിഷത്തിനു സാക്ഷികളാകുവാന്‍
നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളെയും വിനയപൂര്‍വ്വം ഡാലസ് കിംഗ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സെക്രട്ടറി റ്റിജോ ചെങ്ങംങ്കരി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Comments