അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ പ്പെട്ട വെസ്റ്റ് നായക് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും, ഇടവകയുടെ വാര്‍ഷീക പെരുന്നാളും, സംയുക്തമായി ആഗസ്റ്റ് 14, 15(വെള്ളി, ശനി) ദിവസങ്ങളില്‍ അഭിവന്ദ്യ അയൂബ് മോര് സില്‍വാനോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.
14-ാം തീയ്യതി വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ വരവേല്‍പ്പിനു ശേഷം കൊടുകയറുന്നതോടെ, പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും, സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് റവ.ഡോ.വിവേക് അലക്സ് വചന പ്രഘോഷണം നടത്തും.
15-ാം തീയ്യതി ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് അഭിവന്ദ്യ അയൂബ് മോര് സില്‍വാനോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മകത്വത്തില്‍ വി.മൂന്നിന്മേല് കുര്‍ബ്ബാനയും അര്‍പ്പിക്കും പെരുന്നാളിനോടനുബന്ധിച്ച് വെള്ളി, ശനി ദിവസങ്ങളില്‍ നടത്തപ്പെടുന്ന ഭക്തിനിര്‍ഭരവും, വര്‍ണ്ണശബളവുമായ 'റാസ' പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.
പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി വികാരി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് അറിയിച്ചു. വെരി.റവ.വര്‍ക്കി മുണ്ടക്കല്‍ കോര്‍ എപ്പിസ്ക്കോപ്പാ(സീനിയര്‍ വൈദീകന്), റവ.ഫാ.ഗീവര്‍ഗ്ഗീസ് ജേക്കബ്(വികാരി), ശ്രീ.വര്‍ഗീസ് പുതുവാംകുന്നത്ത്(സെക്രട്ടറി), എല്മി പോള്‍(ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തില്‍ പള്ളി മാനേജിംഗ് കമ്മറ്റി, പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments