ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംസ്കാരിക സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് എസ്.എന്‍.ഡി.പി ശാഖ 4135-ന്റെ ആഭിമുഖ്യത്തില്‍ 161-മത് ശ്രീനാരായണ ഗുരു ജയന്തിയും, ഓണാഘോഷവും സെപ്റ്റംബര്‍ അഞ്ചിന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ഡ്രക്സന് ഹില്ലിലുള്ള ക്രൈസ്റ്റ് കമ്യൂണിറ്റി ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (337, Riverview Ave, Drexel Hill, PA 19026) വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനും വിഭവസമൃദ്ധമായ ഓണസദ്യയ്ക്കും ശേഷം വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. എസ്.എന്‍.ഡി.പി ആര്‍ട്സ് ക്ലബിന്റെ നൃത്തദൃശ്യങ്ങള്‍, ഗാനമേള, മിമിക്സ് പരേഡ്, ചെണ്ടമേളം, താലപ്പൊലി, തിരുവാതിരകളി തുടങ്ങിയ വിവിധ പരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടും. ഓണാഘോഷപരിപാടികള്‍ വന്‍ വിജയമാക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് പി.കെ. സോമരാജന്, വൈസ് പ്രസിഡന്റ് കെ.ജി. രാജന്കുട്ടി, പ്രോഗ്രാം ചെയര്മാന് സുധാകരന് ഗോപാലന്, സെക്രട്ടറി ഭുവനേന്ദ്രദാസ് മാധവന് എന്നിവര്‍ അറിയിച്ചു. രാജു ശങ്കരത്തില്‍ (ഫിലാഡല്‍ഫിയ) അറിയിച്ചതാണിത്.
Comments