സാന്‍ഫ്രാന്‍സിസ്ക്കൊ: ഡല്‍ഹിയില്‍ നിന്നും കാലിഫോര്‍ണിയായിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ഡിസംബര്‍ 22 മുതല്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ സി.എം.ഡി. അശ്വനി ലൊഹന് അറിയിച്ചു.
വേള്‍ഡ് ടൂറിസം ഡെയായ സെപ്റ്റംബര്‍ 27 ഞായറാഴ്ചയാണ് ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായത്.
അമേരിക്കന്‍ പ്രവാസി മലയാളികളുടെ ദീര്‍ഘകാല സ്വപ്നമായിരുന്നു ഇതോടെ സഫലമായത്.
അമേരിക്കയിലെ എയര്‍ ഇന്ത്യയുടെ നാലമത്തെ വിമാനതാവളമാണ് നേരിട്ടുള്ള വിമാന സര്വവീസ് ആരംഭിക്കുന്ന കാലിഫോര്‍ണിയായിലെ സാന്‍ഫ്രാന്‍സിസ്ക്കോ. ന്യൂയോര്‍ക്ക്, ചിക്കാഗൊ എന്നിവയാണ് മറ്റു സ്ഥലങ്ങള്‍.
ബുധന്‍, വെള്ളി, ഞായര്‍ തുടങ്ങിയ ദിവസങ്ങളില്‍ രാവിലെയാണ് ഇരുവശത്തേക്കുമുള്ള ബോയിംഗ് 777-2000 സര്‍വ്വീസ് നടത്തുകയെന്ന് അശ്വതി പറഞ്ഞു.
Comments