ഷിക്കാഗോ: 2015 ഒക്ടോബര്‍ രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S Elmhurst, MT. Prospect, Ill) കൂടുന്ന ഒക്ടോബര്‍ മാസ സാഹിത്യവേദി കാവ്യന്ധ്യയായി ആചരിക്കുന്നതാണ്. മലയാളഭാഷാ പിതാവെന്ന് വിശേഷിപ്പിക്കുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ കവിത മുതല്‍ പിന്‍കാലങ്ങളില്‍ മലയാള ഭാഷയ്ക്ക് കാവ്യസമ്പത്ത് നല്കിയ വള്ളത്തോള്‍, കുമാരനാശാന്, വൈലോപ്പള്ളി, ചങ്ങമ്പുഴ, വയലാര്‍, ഒ.എന്‍.വി തുടങ്ങിയ കവികളുടെ ശ്രദ്ധേയങ്ങളായ കവിതകള്‍ ആസ്വദിക്കുന്നതിനും ഓര്‍മ്മ പുതുക്കുന്നതിനും ഈ സാഹിത്യവേദി അവസരമൊരുക്കുന്നു. തങ്ങള്‍ ഇഷ്ടപ്പെട്ട കവിതകള്‍ അവതരിപ്പിക്കുന്നതിനും, സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നതിനും സാഹിത്യസ്നേഹികളെ 191-മത് സാഹിത്യ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഉമാ രാജ (630 581 9691), ജോണ്‍ ഇലക്കാട് (773 282 4955), ജോണ്‍ കരമാലില്‍ (708 224 6765).
Comments