ന്യൂയോര്‍ക്ക്: ലോകമെമ്പാടും അമേരിക്കന്‍ വിശേഷങ്ങള്‍ അറിയിക്കാന്‍ ഏഷ്യനെറ്റ് കുടുംബത്തിലെ, ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി/ന്യൂയോര്‍ക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച ഫ്ളോറിഡയിലെ ഹോളിവുഡില്‍ കേരള സമാജം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന കോണ്‍ഫിഡന്റ് നെഹ്റു ട്രോഫി വള്ളം കളിയുടെയും വടംവലി മത്സരത്തിന്റെയും പ്രസക്ത ഭാഗങ്ങളാണ്. അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് ഫ്ലോറിഡ സംഘടിപ്പിച്ച പത്താമത് കോണ്‍ഫിഡന്റ് ഗ്രൂപ്പ് നെഹ്റു ട്രോഫി വള്ളം കളിയില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 10 ഓളം ടീമുകളാണ് പങ്കെടുത്തത്. ഏകദേശം 1000 ത്തോളം പേര് സാക്ഷ്യം വഹിച്ച വാശിയേറിയ മത്സരത്തില്‍ വിജയിയായി മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡറ്റാംബയുടെ, റ്റാമ്പ ചുണ്ടനെ തിരഞ്ഞെടുത്തത് ഫോട്ടോ ഫിനിഷിങ്ങിലുടെ ആയിരുന്നു. വെറും 0.6 സെക്കന്റുകളുടെ വ്യത്യാസത്തില്‍ കേരള ഡ്രാഗണ്‍സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ന്യൂയോര്‍ക്ക് ഭാരത് ബോട്ട് ക്ലബ് മൂന്നാം സ്ഥാനവും നേടി. വനിതകളുടെ മത്സരത്തില്‍ മയാമി വനിതാ എ ടീം വിജയി ആയി . കേരളത്തിന് പുറത്തു നെഹ്റു ട്രോഫി യുടെ പേരില്‍ സ്ഥാപിച്ച ആദ്യത്തെ വള്ളം കളി ആണിത്. രാവിലെ 10 മണിക്ക് അറ്റ്ലാന്റ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നാഗേഷ് സിംഗ് വള്ളം കളി ഫ്ലാഗ് ഓഫ് ചെയ്തു. ഇതിനോടൊപ്പം സംഘടിപ്പിച്ച ദേശീയ വടം വലി മത്സരത്തില്‍, ഡ്രം ലൗവേഴ്സ് യൂത്ത് സ്ക്വാഡ് ഒന്നാം സ്ഥാനവും , ങഅഇഎ റ്റാമ്പ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കേരള സമാജത്തിന്റെ വാര്‍ഷിക പിക്നിക്ക് ഇതിനോടൊപ്പം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നും വിത്യസ്തങ്ങളായ അമേരിക്കന്‍ വിശേഷങ്ങളുമായി അമേരിക്കന്‍ കാഴ്ച്ചകള്‍ അടുത്താഴ്ച്ചയും ലോകമലയാളികളുടെ മുന്നില്‍ എത്തും.ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളുടെ അവതാരകാന് ഡോ: കൃഷ്ണ കിഷോറാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732 429 9529
Comments