ന്യുയോര്‍ക്ക്: പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കന്‍ കേരളൈറ്റ്സ് വനിതാ വിഭാഗം കോര്‍ഡിനേറ്ററായി സിസ്റ്റര്‍ സാറാ ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. ദൈവസഭകളുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ദീര്ഘവര്ഷ ങ്ങളിലായി സുപ്രധാന പങ്കുവഹിക്കുകയും വിവിധ സ്റ്റേറ്റുകളിലെ സഹോദരിമാര്‍ സംഘടിപ്പിക്കുന്ന ആത്മീയ സമ്മേളനങ്ങളില്‍ പ്രാസംഗികയായി പങ്കെടുത്ത് ദൈവവചനം പ്രസംഗിച്ചുകൊിരിക്കുയും ചെയ്തു വരുന്നു. മിസ്സോറി വെസ്റ്റ് പ്ലെയ്ന്‍സ് ഒസ്സാര്ക്ക ക്രിസ്ത്യന്‍ ടാബര്‍നാക്കിള്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ നേത്ര്യുത്വം വഹിക്കുന്നു. ഹോസ്പിറ്റല്‍ ചാപ്ലെയ്ന്‍, ജയില്‍ ചാപ്ലെയിന്‍, ജെ.ബി.ക്യൂ കോച്ച് തുടങ്ങിയ നിലകളില്‍ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യുത്വം നല്‍കിവരുന്ന സിസ്റ്റര്‍ സാറാ ജോര്‍ജ്, പ്രമൂഖ കാര്‍ഡിയോളിജിസ്റ്റ് ഡോ. അച്ചന്‍കുഞ്ഞ് ജോര്‍ജിന്റെ സഹധര്‍മ്മണിയും പ്രശസ്ത സുവിശേഷ പ്രഭാഷക സിസ്റ്റര്‍ മേരി കോവൂറിന്റെ മകളുമാണ്. ജോനാഥന്, ജെരമ്യാ, ജോഷ്വ എന്നിവര്‍ മക്കളാണ്. 34 മത് പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് 2016 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഡാളസ് പട്ടണത്തില്‍ നടക്കും. റവ. ഷാജി കെ ഡാനിയേല്‍, ബ്രദര്‍ ടിജു തോമസ്, ബ്രദര്‍ തോമസ് വര്‍ഗീസ്, ബ്രദര്‍ ഏബ്രഹാം മോനീസ് ജോര്‍ജ് എന്നിവരാണ് ദേശീയ ഭാരവാഹികള്‍.
Comments