ഹൂസ്റ്റണ്‍: ഒക്ടബോര്‍ 14-17 വരെ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന മാര്‍ത്തോമ്മാ സീനിയര്‍ ഫെലോഷിപ്പ് 2-മത് ദേശീയ കോണ്‍ഫറന്‍സിന് മുഖ്യനേതൃത്വം നല്കുവാന് എത്തിച്ചേര്‍ന്ന അടൂര്‍ ഭദ്രാസന അദ്ധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്ക്കോപ്പായ്ക്ക് ഹൂസ്റ്റണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പു നല്കി. ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക വികാരി റവ.കൊച്ചു കോശി ഏബ്രഹാം, അസി.വികാരി റവ.മാത്യൂസ് ഫിലിപ്പ്, ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ.ഡോ.സജു മാത്യു, അസി.വികാരി റവ.ജോണ്സണ് തോമസ് ഉണ്ണിത്താന്, ഇടവക ഭാരവാഹികള്‍, സീനിയര്‍ ഫെലോഷിപ്പ് ഭാരവാഹികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ഒക്ടോബര്‍ 11ന് ഞായറാഴ്ച ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കു നേതൃത്വം നല്കുന്ന തിരുമേനി 34 കുട്ടികള്‍ക്ക് ആദ്യമായി വിശുദ്ധകുര്‍ബാനയും നല്‍കും.
ഒക്ടോബര്‍ 18ന് ഞായാറാഴ്ച ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു നേതൃത്വം നല്കുന്ന തിരുമേനിയില്‍ നിന്നും 13 കുട്ടികള്‍ ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിയ്ക്കും.
Comments