. ഡാളസ്: ഗ്രേറ്റര്‍ ഫോര്‍ട്ട് വര്‍ത്ത് ഹിന്ദു ടെംമ്പിളില്‍ ശ്രീ ദുര്‍ഗ്ഗാദേവി മൂര്‍ത്തി പ്രാണ പ്രതിഷ്ഠ ഉത്സവം. ഒക്ടോബര്‍ 16 മുതല്‍ 18 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. 16 വെള്ളി മുതല്‍ 18 ഞായര്‍ വരെ ഒമ്പതു മുതല്‍ ഒരു മണിവരേയും, വൈകീട്ടു അഞ്ചു മുതല്‍ 8.30 വരെയുമാണ് പരിപാടികള്‍. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷങ്ങളില്‍ വിവിധ പൂജകള്‍, ഹോമം, പ്രാര്‍ത്ഥന എന്നിവക്കു പുറമെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് അസലം ഭാരവാഹികള്‍ അറിയിച്ചു. ഡാളസ്-ഫോര്‍ട്ട് വത്തില്‍ ഇതുവരെ ഉണ്ടായതിലും വലിയ ശ്രീദുര്‍ഗാ ദേവി മൂര്ത്തിസ്ഥാപനയാണിതെന്ന്, ഭാരവാഹികള്‍ അവകാശപ്പെട്ടു. പ്രതിഷ്ഠോത്സവങ്ങളിലും, കലാപരിപാടികളിലും പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 817 292 4444 എന്ന ഫോണ്‍ നമ്പറില്‍ നിന്നോ, www.fortworthhindutemple.org എന്ന വെബ്സൈറ്റില്‍ നിന്നോ ലഭ്യമാണ്.
Comments