ഒക്കലഹോമ: പോഷകാഹാരം ശരിയായി നല്കാത്തതിനാല് അഞ്ചുവയസ്സുക്കാരിയുടെ ശരീര വളര്‍ച്ച പ്രായത്തിനനുസൃതമായി വര്‍ദ്ധിച്ചില്ല എന്ന കുറ്റം ആരോപിച്ചു. കുട്ടിയുടെ മാതാവ് ഇരുപത്തിയഞ്ചു വയസ്സുള്ള ക്രിസ്റ്റീനായെ ഒക്കലഹോമ പോലീസ് അറസ്റ്റു ചെയ്തു. ഇന്ന്(ഡിസം.3ന്) ഒക്കലഹോമ പോലീസാണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ വാരാന്ത്യം രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ എത്തിയ പോലീസ് കുട്ടിയെ ആംബുലന്‍സില്‍ തുള്‍സ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോഷാകാഹാരകുറവും. ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടതും കുട്ടിയുടെ ആരോഗ്യത്തേയും, വളര്‍ച്ചയേയും സാരമായി ബാധിച്ചതിന്റെ ഉത്തരവാദിത്വം മാതാവിനാണ്-പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട ക്രിസ്റ്റീനായെ തുള്‍സ ജയിലിലടച്ചു. ഡിസംബര്‍ 9ന് കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്ക് 100,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കുട്ടിയുടെ ദയനീയാവസ്ഥ കണ്ടിട്ടും, പോലീസിനെ വിവരം അറിയിക്കാതിരുന്ന കുറ്റത്തിന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പോലീസ് വെളിപ്പെടുത്തി.
Comments