ന്യുയോര്‍ക്ക്: പി.വൈ.എഫ്.എ വാര്‍ഷിക സമ്മേളനം ഡിസംബര്‍ 12ന് ക്യൂന്‍സ് വില്ലേജിലുള്ള ബ്രാഡോക്ക് അവന്യൂ ദൈവസഭാ ഹാളില്‍ നടത്തപ്പെട്ടു. പാസ്റ്റര്‍ മോനി മാത്യൂ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബിഷപ്പ് ബ്രറ്റ് സീല്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ നിലവിലുള്ള ഭാരവാഹികളെ പൊതുയോഗം വീണ്ടും തിരഞ്ഞെടുത്തു. ഭാരവാഹികള്‍: പ്രസിഡന്റ് : റവ. എബി ജോയി, സെക്രട്ടറി: ബിനു ഫിലിപ്പ്, ട്രഷറാര്‍: ഡോ. റോജന്‍ സാം. ജോണ്‍സി കുമ്പനാട് അറിയിച്ചതാണിത്.
Comments