ഫ്ളോറിഡ: ഓര്‍ലാന്റോ റീജിയണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് (ഒരുമ) സംഘടിപ്പിച്ച കായിക മത്സരം ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ഡിസംബര്‍ 12-നു ശനിയാഴ്ച ഓര്‍ലാന്റോ ക്ലിയര്‍വണ്‍ ബാഡ്മിന്റണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വച്ച് നടത്തപ്പെട്ടു. വിവിധ ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ആഞ്ചലാ തോമസ്, ആന്വിന് മാനുവേല്‍ എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി വിജയം കൈവരിച്ചു. ജഗദീഷ് രാജു, മാരിമുത്തു യിമരാജ്, മനോജ് അച്യുതന്, ആശിഷ് ജോയി തെക്കേടം എന്നിവര്‍ യഥാക്രമം ഫസ്റ്റ് റണ്ണര്‍അപ്പ്, സെക്കന്‍ഡ് റണ്ണര്‍അപ്പ് വിജയികളായി. വിജയികള്‍ക്ക് ട്രോഫിയും സമ്മാനദാനവും ഒരുമ പ്രസിഡന്റ് സായി റാം വിതരണം ചെയ്തു. സുരേഷ് നായര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.
Comments