ശ്രീകുമാര്‍ ഉണ്ണിത്താന്
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയിലെന്യൂ സിറ്റി ലൈബ്രറി ബോര്‍ഡ് ട്രസ്റ്റി ആയി തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാന യൂത്ത് ലീഡര്‍ അജിന് ആന്റണിയെ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ഫൊക്കാ നട്രഷറര് ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവര്‍ അഭിനന്ദിച്ചു. അജിന് ഭാവിയില്‍ അമേരിക്കന്‍ രാഷ്ടിയത്തില്‍ ശോഭിക്കുമെന്നതില്‍ സംശയം ഇല്ല. യുവാക്കളെ അമേരിക്കന്‍ രാഷ്ടിയത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ട് വരികയാണു ഫൊക്കാനയുടെ ലക്ഷ്യം-അവര്‍ ചൂണ്ടിക്കാട്ടി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സംഘടിപ്പിച്ചതാണു ഫൊക്കാനയുടെ ശക്തി. കുട്ടികള്‍, ചെറുപ്പക്കാര്‍, വനിതകള്‍, അങ്ങനെ ആബാലവൃദ്ധം ജനങ്ങളെയും ഫോക്കാനയ്ക്കൊപ്പം കൂട്ടി .അവര്‍ക്ക് അവസരങ്ങള്‍ നല്കി അവരെ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കുന്നു. അവിടെയാണ് ഫൊക്കാന എന്ന പ്ലാട്ഫോമിന്റെ പ്രസക്തി. അമേരിക്കയിലെ എല്ലാ സംസ്ഥാനത്തുമുള്ള അംഗ സംഘടനകള്‍ക്ക് ഫൊക്കാന നേതൃത്വം നല്കുന്നു. ഫൊക്കാന നാളിതുവരെ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ചതും നാളെ ലോകത്തിനു കാട്ടികൊടുക്കാവുന്നതുമായ ഒരുകാര്യം ചുറുച്ചുറുക്കുള്ള ചെറുപ്പക്കാരെ കാലത്തിനു സമ്മാനിക്കാനാവുന്നു എന്നതാണ്-അവര്‍ വ്യക്തമാക്കി
Comments