You are Here : Home / USA News

യൂണിയന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് സുവിശേഷ യോഗങ്ങള്‍ ഏപ്രില്‍ 19 മുതല്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, March 22, 2018 01:31 hrs UTC

ഹൂസ്റ്റണ്‍: യൂണിയന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ സുവിശേഷ യോഗങ്ങള്‍ ഏപ്രില്‍ 19,20,21 (വ്യാഴം,വെള്ളി,ശനി) തീയതികളില്‍ നടത്തപ്പെ ടുന്നതാണ്. സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ (10502, Altonbury, Houston, TX, 77036) ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന യോഗങ്ങള്‍ വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും. അനുഗ്രഹീത സുവിശേഷ പ്രസംഗകനും മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറിയും മിഷന്‍സ് ഇന്ത്യ ഇന്റര്‍നാഷണല്‍ പ്രസിഡന്റുമായ ഡോ. ജോര്‍ജ് ചെറിയാന്‍ തിരുവചന ശുശ്രൂഷ നിര്‍വഹിക്കും. ഇന്ത്യയിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു ഊന്നല്‍ നല്‍കികൊണ്ടു മിഷന്‍സ് ഇന്ത്യയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. 600 ല്‍ പരം സുവിശേഷകരും പ്രവര്‍ത്തിക്കുന്നു. തനിക്കുണ്ടായിരുന്ന ഉന്നതമായ ജോലി ഉപേക്ഷിച്ചു പൂര്‍ണ സമയം സുവിശേഷ വേലക്കായി സമര്‍പ്പിച്ചിരിക്കുന്ന, വേദ പണ്ഡിതന്‍ കൂടിയായ ഡോ.ജോര്‍ജ് ചെറിയാന്റെ ആഴമേറിയ തിരുവചന പ്രഭാഷണങ്ങള്‍ ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുന്നതിനും പുതുക്കം പ്രാപിക്കുന്നതിനും ജാതി മത ഭേദമെന്യേ ഏവരേയും സുവിശേഷ യോഗങ്ങളിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്; റവ. കെ.ബി. കുരുവിള 281 636 0327 മത്തായി. കെ. മത്തായി 281 277 1482 പി.ഐ.വര്‍ഗീസ് 713 436 2880 എ.എം. എബ്രഹാം 281 208 3473 ജോണ്‍ കുരുവിള 281 416 1706

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.