You are Here : Home / USA News

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന - ബൈബിള്‍ ക്വിസ് ജേതാക്കള്‍

Text Size  

Story Dated: Sunday, March 25, 2018 01:03 hrs UTC

ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാര്‍ച്ച് 11 ഞായറാഴ്ച 9:45 നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം ബൈബിള്‍ ക്വിസ്സ് നടത്തി. ഫൊറോനാ വികാരി വെരി റെവ ഫാ. എബ്രഹാം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മതബോധന ഡയറക്ടര്‍ മിസ് ടീന നെടുവാമ്പുഴയുടെ നേത്യുത്വത്തില്‍ നടന്ന ബൈബിള്‍ ക്വിസ് മതബോധന വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദൈവിക ജ്ഞാനം മാറ്റുരച്ച ഈ എട്ടാം വാര്‍ഷിക ബൈബിള്‍ ക്വിസ്സ്, 1 മുതല്‍ 5 വരെ ഗ്രേഡിലെ വിദ്യാര്‍ത്ഥികള്‍ക്ക് സെന്റ്. മാര്‍ക്കോസിന്റെ സുവിശേഷത്തിലെ ആദ്യ എട്ടു അദ്ധ്യായങ്ങളും, വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതവുമായിരുന്നു പഠന വിഷയം. ഫിനോയി 'തൊമ്മന്‍' പുത്തന്‍പുരയില്‍ എവര്‍റോളിങ് ട്രോഫിക്കുവേണ്ടിയുള്ള ഒന്നാം സമ്മാനത്തിന് അര്‍ഹരായത് നാലാം ക്‌ളാസ്സിലെ വി. പത്താം പിയൂസ് ടീമംഗങ്ങള്‍ക്കാണ്. സെറീന ഷിബു മുളയാനിക്കുന്നേല്‍, ഏവ കണ്ണംക്കുളം, ഏഞ്ജല്‍ ജോസ് കോയിത്തറ, ആഷ്‌ലി എബ്രാഹം മാധവപ്പള്ളില്‍, ഇലാന ലൂക്കോസ് തറത്തട്ടേല്‍, സാന്ദ്ര മാത്യു തെക്കനാട്ട് എന്നിവരാണ് ടീം അംഗങ്ങള്‍.

 

ചാക്കോ കുര്യന്‍ മുത്തോലത്ത് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്കുവേണ്ടിയുള്ള രണ്ടാമത്തെ സ്ഥാനം കരസ്ഥമാക്കിയത് അഞ്ചാം ക്ളാസിലെ സെന്റ് ആന്റണി ടീമംഗങ്ങളാണ്. ഏറണ്‍ ജോബി ഓളിയില്‍, നെവാ തോട്ടം, ജേക്കബ് മാത്യു എള്ളങ്കയില്‍, കെന്റ് പുല്ലാപ്പള്ളില്‍, ചെല്‍സ ജേക്കബ് പുല്ലാപ്പള്ളില്‍ എന്നിവയാണ് ടീം അംഗങ്ങള്‍. 6 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ആദ്യത്തെ ഒന്‍പത് അധ്യായങ്ങളും വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതവുമായിരുന്നു പഠന വിഷയം. മെറീന ബേബി കാരിക്കല്‍ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്കുവേണ്ടിയുള്ള ഒന്നാം സമ്മാനത്തിന് അര്‍ഹരായത് എട്ടാം ക്ളാസില്‍ നിന്നുള്ള സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ ടീമംഗങ്ങളാണ്.നയനാ ജേക്കബ് ചകരിയാംതടത്തില്‍, ജൂലിയാ മാക്കില്‍, സാറാ ഷിബു മുളയാനികുന്നേല്‍, ആന്‍ഡ്രിയ നന്തികാട്ട്, അലീന ഷെനു ഉപ്പൂട്ടില്‍, ടിയാന മാത്യു ഓട്ടപ്പള്ളി, അലക്‌സിസ് ഉതുപ്പാന്‍ പുത്തന്‍പുരക്കല്‍ എന്നിവരാണ് ടീം അംഗങ്ങള്‍. എസ്തപ്പാന്‍ പുത്തന്‍പുരയില്‍ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്കുവേണ്ടിയുള്ള രണ്ടാo സ്ഥാനം നേടിയത് എട്ടാം ക്ലാസ്സില്‍ നിന്നുള്ള സെന്റ് യൂഫ്രാസ്സിയ ടീമാണ്. ഹാന സഖറിയാ ചേലക്കല്‍, സേറ മാത്യു കളരിക്കപ്പറമ്പില്‍, ജോഷ്വ ഇലവുങ്കല്‍, മാര്‍ട്ടിന്‍ സ്റ്റാനി കോഴംപ്‌ളാക്കില്‍, അലക്‌സ് തോമസ് പണയപറമ്പില്‍, ജെസിന്‍ തറത്തട്ടേല്‍, സ്റ്റീവ് മാത്യു തെക്കനാട്ട്, ബ്ലെസി ജേക്കബ് പണയപറമ്പില്‍, സെന കണ്ണംകുളം എന്നിവരാണ് ടീം അംഗങ്ങള്‍. എല്ലാ വിജയികള്‍ക്കും സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിന്റെ പേരിലും, മതബോധന വിദ്യാലയത്തിന്റെ പേരിലുമുള്ള അഭിനന്ദനങ്ങള്‍ അറിയിക്കുകയും, ഇതില്‍ സജീവമായി പങ്കെടുത്തവരേയും, മതബോധന ഡയറക്ടര്‍ മിസ് ടീന നെടുവാമ്പുഴയുടെ നേത്യുത്വത്തില്‍ ഇത് വളരെ ഭംഗിയായി നടത്തുകയും, നടത്താന്‍ സഹായിക്കുകയും ചെയ്ത ഏവര്‍ക്കും ഫൊറോനാ വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് നന്ദി അര്‍പ്പിക്കുകയും ചെയ്തു. ഡി.ആര്‍. ഇ. ടീന തോമസ് നെടുവാമ്പുഴ, അസി. ഡി.ആര്‍.ഇ. മെര്‍ലിന്‍ പുള്ളോര്‍കുന്നേല്‍, നബീസ ചെമ്മാച്ചേല്‍, കോഡിനേറ്റര്‍മാര്‍ / ജഡ്ജസ് ആയ ആന്‍സി ചേലക്കല്‍, ഷീബ മുത്തോലം, ക്വിസ് മാസ്റ്റേഴ്‌സ് ഗ്ലാഡിസ് ജേക്കബ് പണയപ്പറമ്പില്‍, ഷാരോണ്‍ തോമസ് പണയപ്പറമ്പില്‍, ആന്‍മേരി മുത്തോലം, എന്നിവരാണ് ക്വിസ് സംഘടിപ്പിച്ചത്. റെജീന മടയനകാവില്‍, ടോമി കുന്നശ്ശേരില്‍ എന്നിവയരായിരുന്നു സ്‌കോര്‍കീപ്പര്‍മാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.