കാലം പിന്നെയും മുന്നോട്ടു പോയി. മൂന്നാം കോണ്‍ഫറന്‍സ് 2009 ല്‍ ജോസ് കണിയാ ലിയുടെ നേതൃത്വത്തില്‍ ന്യൂജേഴ്സിയില്‍. റെജി ജോര്‍ജിന്റെയും ശിവന് മുഹമ്മയുടെയും നേതൃത്വത്തില്‍ ന്യൂജേഴ്സിയില്‍ നടന്ന നാലാം കോണ്‍ഫറന്‍സ് ഇന്ത്യ പ്രസ്ക്ലബ്ബിനെ വി ജയത്തിന്റെ കൊടുമുടി കയറ്റിയെങ്കില്‍ മാത്യു വര്‍ഗീസിന്റെയും മധു കൊട്ടാരക്കരയുടെ യും നേതൃത്വത്തില്‍ ന്യൂജേഴ്സി ആതിഥ്യമരുളിയ അഞ്ചാം കോണ്‍ഫറന്‍സ് ന്യൂജനറേഷ ന് സംഘാടക വൈഭവത്തിന്റെ വിസ്മയം കാഴ്ചവയ്ക്കുകയായിരുന്നു.
ദേശീയ സംഘടനയെന്ന നിലയില്‍ വിശാല അമേരിക്കയുടെ അകത്തളങ്ങളിലേക്ക് ഇ ന്ത്യ പ്രസ്ക്ലബ്ബ് സമ്മേളനം എത്തണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചിക്കാഗോയ്ക്ക് ഇ ക്കുറി കോണ്‍ഫറന്‍സ് നല്കാന് നിലവിലുളള ഭാരവാഹികളായ ടാജ് മാത്യുവും വിന്‍സ ന്റ്ഇമ്മാനുവേലും തീരുമാനമെടുത്തത്. കോണ്‍ഫറന്‍സ് ചെയര്‍മാനായി ചുമതലയേല് ക്കാന്‍ ജോസ് കണിയാലി തയാറായി. വീണ്ടും ചിക്കാഗോ എന്ന സമാപന സന്ദേശം ന ല്കിയാണ് അഞ്ചാം കോണ്‍ഫറന്‍സ് ന്യൂജേഴ്സിയില്‍ അവസാനിച്ചതു തന്നെ.
സൗഹൃദത്തിന്റെ പൂരക്കാഴ്ചകളൊരുക്കുന്ന ഇന്ത്യ പ്രസ്ക്ലബ്ബ് ചിക്കാഗോ ചാപ്റ്റര്‍ ആ റാം കോണ്‍ഫറന്‍സിന്റെ രൂപരേഖ തയാറാക്കി കഴിഞ്ഞു. സമ്മേളന വേദിയായ ഗ്ലെന്‍വ്യൂ വിലെ വിന്ധം ഹോട്ടലുമായി കോണ്‍ട്രാക്ട് ഒപ്പുവച്ചതിലൂടെ ചിക്കാഗോ ചാപ്റ്റര്‍ ഔ ദ്യോഗിക കാര്യനിര്‍വഹണത്തിന്റെ ആദ്യപടി പിന്നിട്ടു.
കോണ്‍ഫറന്‍സ് ചെയര്‍മാനായ ജോസ് കണിയാലി തന്നെയാണ് ഇന്ത്യ പ്രസ്ക്ലബ്ബ് ചി ക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റും. ബിജു സഖറിയ, ജോയിച്ചന്‍ പുതുക്കുളം, ബിജു കിഴക്കേ ക്കൂറ്റ്, ശിവന് മുഹമ്മ, വര്‍ഗീസ് പാലമലയില്‍, ചാക്കോ മറ്റത്തില്‍പറമ്പില്‍, പ്രസന്നന് പിളള, മാത്തുക്കുട്ടി ആലുംപറമ്പില്‍, അനിലാല്‍ ശ്രീനിവാസന്, അരുണ്‍ നായര്‍, കെ.എം ഈ പ്പന് എന്നിവരടങ്ങിയ ഡയറക്ടര്‍ ബോര്‍ഡ് ഒരിക്കല്‍ കൂടി നഗരത്തിലെത്തുന്ന സമ്മേളനം പൊടിപൂരമാക്കാന്‍ വിയര്‍പ്പൊഴുക്കുന്നു.
അമേരിക്കന്‍ മലയാളി കുടുംബങ്ങളുടെ അടുക്കളയില്‍ പോലും ചര്‍ച്ചയായി കടന്നുചെ ല്ലുന്ന ജോയിച്ചന്‍ പുതുക്കുളമാണ് ഇന്ത്യ പ്രസ്ക്ലബ്ബ് ചിക്കാഗോ ചാപ്റ്റര്‍ വൈസ് പ്രസിഡ ന്റ്. അച്ചടിശാലയിലെ വാര്‍ത്തകള്‍ക്ക് ഇലക്ട്രോണിക് രൂപം പകര്‍ന്ന തുടക്കക്കാരനെന്ന വിശേഷണം യോജിക്കും പുതുക്കുളത്തിന്, തൊണ്ണൂറുകളുടെ ഒടുവില്‍ മലയാള മാധ്യമങ്ങ ള്‍ ഇലക്ട്രോണിക് ഡെലിവറി പ്ലാറ്റ്ഫോമിലേക്ക് ചുവടുവച്ചപ്പോള്‍ ആ മാറ്റത്തിന്റെ കാറ്റ റിഞ്ഞ അമേരിക്കയിലെ ചുരുക്കം പത്രപ്രവര്‍ത്തകരിലൊരാളാണ് ജോയിച്ചന്‍. എന്നിരിക്കി ലും പാരമ്പര്യ മാധ്യമങ്ങള്‍ക്കു നേരെ കൊഞ്ഞനം കുത്തുകയായിരുന്നില്ല അദ്ദേഹം. വാര് ത്താ വിനിമയത്തിന്റെ വ്യത്യസ്ത മേഖലകളാണ് ഇവയെല്ലാം എന്ന് തിരിച്ചറിഞ്ഞ ജോയി ച്ചന് എല്ലാ മേഖലകളിലെല്ലാം കൈയൊപ്പ് ചാര്‍ത്തി.
ടെലിവിഷന്‍ എന്ന ദൃശ്യമാധ്യമത്തെ മലയാളികളുടെ വിരുന്നു മുറിയിലെത്തിക്കുകയും തീന്മേശ മര്യാദകളുടെ ഭാഗമാക്കുകയും ചെയ്ത ഏഷ്യാനെറ്റ് പ്രതിനിധി ബിജു സഖ റിയയാണ് ചിക്കാഗോ ചാപ്റ്റര്‍ സെക്രട്ടറി. ടെക്സ്റ്റ്ബുക്ക് ശൈലിയില്‍ കാര്യങ്ങള്‍ ചെ യ്യുന്നു എന്നതാണ് ബിജുവിന്റെ പ്രത്യേകത. രാവിലെ പത്തിന് ഒരു കാര്യം എന്നു തീരു മാനിച്ചാല്‍ ആ നേരം അതു റെഡി. പത്തരക്ക് നോക്കിയാല്‍ മറ്റൊരു കാര്യവുമായി ബിജു തിരക്കിലായിരിക്കും. കാര്യ നടത്തിപ്പിനായി അദ്ദേഹം മനസില്‍ കരുതുന്ന ടെക്സ്റ്റ്ബു ക്കില്‍ അപ്പോള്‍ ആ സമയമാണുളളത്. അതിന്റെ നടത്തിപ്പ് അദ്ദേഹത്തിന് വിട്ടേക്കുക. ശൂന്യതയില്‍ അക്കങ്ങള്‍ എഴുതിയാലും അതൊക്കെ കൂട്ടിക്കിഴിച്ച് ക്ഷണനേരത്തില്‍ ഉ ത്തരം കണ്ടെത്തുന്ന കണക്കിലെ പ്രതിഭ ബിജു കിഴക്കേക്കൂറ്റാണ് ചിക്കാഗോ ചാപ്റ്റര്‍ ട്ര ഷറര്‍. ഇന്ത്യ പ്രസ്ക്ലബ്ബിന്റെ തുടക്കം മുതല്‍ ചിക്കാഗോ ചാപ്റ്റര്‍ ട്രഷററായ അദ്ദേഹത്തി ന്റെ കണക്കിലെ വിരുത് കണ്ടറിഞ്ഞാണ് ദേശീയ നേതൃത്വത്തിലേക്കും ബിജുവിനെ തിര ഞ്ഞെടുത്തത്. ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണല്‍ ട്രഷററെ ബിജു കിഴക്കേക്കൂറ്റില്‍ കണ്ടെത്താന്‍ നിലവിലെ ദേശീയ നേതൃത്വത്തിന് രണ്ടാം ആലോചന വേണ്ടി വന്നില്ല. നാഷണല്‍ ട്രഷറ ര്‍, ചിക്കാഗോ ചാപ്റ്റര്‍ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ബിജു കിഴക്കേക്കൂറ്റ് ആറാം കോണ്‍ഫറന്‍സിന്റെ പുരോഗതി നിരന്തരം വിലയിരുത്തുന്നു.അക്ഷരസ്ഫുടതയുടെ സ്വര്‍ണനാവും ഇന്ത്യ പ്രസ്ക്ലബ്ബ് പ്രസിഡന്റ്ഇലക്ടുമായ ശിവന് മുഹമ്മയാണ് ചിക്കാഗോ ചാപ്റ്റര്‍ ജോയിന്റ്സെക്രട്ടറി. ഇന്ത്യ പ്രസ്ക്ലബ്ബിന്റെ ചരിത്ര നാള് വഴികളില്‍ കല്ലേപ്പതിപ്പിച്ച പേരാണ് ശിവന്റേത്. എന്നെന്നും ഇന്ത്യ പ്രസ്ക്ലബ്ബ് എന്ന ചിന്ത ഉളളില്‍ ആവാഹിക്കുന്ന ശിവന് കാര്യനിര്വഹണത്തിനെത്തുമ്പോള് ഒരു ആവനാഴി കൈ യില്‍ കരുതാറുണ്ട്. വിടവുകള്‍ നികത്തുന്ന വിരുതിന്റെ ആവനാഴി....
അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന് അതിരുകളില്ലാത്ത സംഘബോധം പകര് ന്ന ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് ദേശീയ കോണ്‍ഫറന്‍സ് നവംബര്‍ 19, 20, 21 തീയതികളിലാണ് ചിക്കാഗോയില്‍ നടക്കുക. പ്രവാസ മലയാള ജീവി തത്തിന്റെ നടുമുറ്റമെന്ന് വിശേഷിപ്പിക്കാവുന്ന ചിക്കാഗോയിലെ ഗ്ലെന്‍വ്യൂവിലുളള വിന്ധം ഹോട്ടലിലാണ് മാധ്യമ മുന്നേറ്റത്തിന് ആറാം തട്ടകമൊരുക്കുന്ന കോണ്‍ഫറന്‍സ്. ഇരിങ്ങാലക്കുട എം.എല്‍.എ തോമസ് ഉണ്ണിയാടന്, റാന്നിയുടെ ജനപ്രതിനിധിയും പത്ര പ്രവര്‍ത്തകനുമായ രാജു എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന കോണ്‍ ഫറന്‍സ് മാധ്യമ രംഗത്തെ പുകള്‍പെറ്റവരാണ് നയിക്കുന്നത്.
Comments