You are Here : Home / USA News

ന്യൂജേഴ്‌സി ശാലോം ഫെസ്റ്റിവല്‍ ജൂണ്‍ 5 മുതല്‍ 7 വരെ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Thursday, May 21, 2015 10:07 hrs UTC

ഗാര്‍ഫീല്‍ഡ്‌ (ന്യൂജേഴ്‌സി): ശാലോം മീഡിയാ യു. എസ്‌. എ. യുടെ സഹകരണത്തോടെ 2015 ജൂണ്‍ 5 മുതല്‍ 7 വരെ ഗാര്‍ഫീല്‍ഡ്‌ സെ. ജോര്‍ജ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌ (408 Getty Ave.; Paterson NJ 07503) നടത്തുന്ന ശാലോം ഫെസ്റ്റിവലിന്റെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഇടവക വികാരി റവ. ഫാ. ജേക്കബ്‌ ക്രിസ്റ്റി പറമ്പുകാട്ടില്‍ അറിയിക്കുന്നു. മൂന്നുദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ ശാലോം ടെലിവിഷന്‍ ചെയര്‍മാനും, ശാലോം പ്രസിദ്ധീകരണങ്ങളുടെ?ചീഫ്‌ എഡിറ്ററുമായ ഷെവ. ബെന്നി പുന്നത്തറ, ശാലോം മീഡിയായുടെ സ്‌പിരിച്വല്‍ ഡയറക്ടര്‍ റവ. ഡോ. റോയി പാലാട്ടി സി. എം. ഐ, പ്രശസ്‌ത വചന പ്രഘോഷകരായ ഡോ. ജോണ്‍ ഡി, ബ്രദര്‍ റജി കൊട്ടാരം എന്നിവര്‍ ഉള്‍പ്പെടുന്ന?ധ്യാന ടീം ആണ്‌. ജൂണ്‍ 5 വെള്ളിയാഴ്‌ച്ച വൈകുന്നേരം 6 മുതല്‍ 9 വരെയും, ജൂണ്‍ 6 ശനിയാഴ്‌ച്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയും, ജൂണ്‍ 7 ഞായറാഴ്‌ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയുമാണു ശുശ്രുഷകളുടെ സമയം. രജിസ്‌ട്രേഷന്‍ ഫീസ്‌ ഇല്ല. മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷനും ആവശ്യമില്ല. തികച്ചും സൗജന്യമായി നടത്തുന്ന ഈ മൂന്നുദിവസത്തെ ആത്മീയ ശുശ്രൂഷകളില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സംഘാടകര്‍ ക്ഷണിക്കുന്നു.

 

അമേരിക്കയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ പെന്‍സില്‍വേനിയ, ന}ജേഴ്‌സി, ഡെലവെയര്‍, ന്യൂയോര്‍ക്ക്‌, കണക്ടിക്കട്ട്‌, മസാച|സെറ്റ്‌സ്‌, ന}ഹാംഷയര്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍ക്കായാണു ഈ ആത്മീയവിരുന്ന്‌ ക്രമീകരിച്ചിരിക്കുന്നത്‌. ഷിക്കാഗൊ സീറോമലബാര്‍ രൂപത 2014 ഡിസംബര്‍ 25 മുതല്‍ 2015 ഡിസംബര്‍ 25 വരെ കുടുംബവര്‍ഷമായി ആചരിക്കുകയും, ആഗോളകത്തോലിക്കാ സഭയുടെ തലവന്‍ സര്‍വ്വാരാധ്യനായ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ പങ്കെടുക്കുന്ന ലോകകുടുംബസമ്മേളനം 150 ല്‍ പരം രാജ്യങ്ങളില്‍നിന്നുള്ള മില്യണ്‍കണക്കിനു വിശ്വാസികളെ ആകര്‍ഷിച്ചു കൊണ്ട്‌ `സ്‌നേഹം നമ്മുടെ ദൗത്യം, പൂര്‍ണതയില്‍ ജീവിക്കുന്ന കുടുംബം' എന്ന ചിന്താവിഷയവുമായി സെപ്‌റ്റംബര്‍ 22 മുതല്‍ 27 വരെ ഫിലാഡല്‍ഫിയായില്‍ നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഈ കുടുംബവിശുദ്ധീകരണ ധ്യാനത്തിനു പ്രത്യേകം പ്രാധാന്യമുണ്ട്‌. `ഇതാ ഞാന്‍ ഒരു പുതിയ ആകാശവും, പുതിയ ഭൂമിയും സൃഷ്ടിക്കുന്നു' (ഏശ 65:17) എന്ന ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തില്‍നിന്നുള്ള തിരുവചനഭാഗമാണു കുടുംബവിശുദ്ധീകരണ ധ്യാനത്തിന്റെ ചിന്താവിഷയം. പാറ്റേഴ്‌സണ്‍ രൂപതയുടെ ഉടമസ്ഥതയിലായിരുന്ന സെ. ജോര്‍ജ്‌ കത്തോലിക്കാ പള്ളി ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ കത്തോലിക്കരുടെ ആരാധനാലയമായി മാറിയതിനുശേഷം ആദ്യമായിട്ടാണെ ഈ ഇടവക ദേവാലയം ശാലോം കുടുംബനവീകരണധ്യാനം നടത്തുന്നത്‌. സമീപപ്രദേശങ്ങളിലുള്ള എല്ലാ ക്രൈസ്‌തവവിശ്വാസികളെയും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ ത്രിദിന ആത്മീയ വിരുന്ന്‌ അനേകായിരങ്ങള്‍ ക്ക്‌ താങ്ങും തണലുമേകും. വചനസന്ദേശം, വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, അഭിഷേകപ്രാര്‍ത്ഥന, കുമ്പസാരം, ഗാനപൂജ, കൗണ്‍സലിംഗ്‌, ജപമാലപ്രാര്‍ത്ഥന എന്നിവയാണു ധ്യാനദിവസങ്ങളിലെ ശുശ്രൂഷകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കു്‌: റവ. ഫാ. ജേക്കബ്‌ ക്രിസ്റ്റി 281 904 6622, ജോയി ചാക്കപ്പന്‍ 201 563 6294, ഫ്രാന്‍സിസ്‌ പള്ളുപേട്ട 201 560 7911. www.shalomworld.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.