You are Here : Home / USA News

വിസിലുയരാന്‍ മണിക്കൂറുകള്‍ മാത്രം ഓളത്തിനൊപ്പം തമ്പി ആന്റ്ണിയും

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, May 22, 2015 01:46 hrs UTC

അമേരിക്കയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ ടൂര്‍ണമെന്റിനിനി  മണിക്കുറുകള്‍ മാത്രം . കായിക പ്രേമികളുടെ ഹൃദയത്തുടിപ്പുയര്‍ ത്തുന്ന സ്മാഷുകളുടെ ഘോഷയാത്രക്ക് സാക്ഷ്യം വഹിക്കുവാന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കായിക താരങ്ങളുടെയും അഭ്യുദയകാം ഷികളുടെയും ഒഴുക്ക് ന്യുജേഴ്സിയിലേക്ക് തുടങ്ങി.
വോളിബോള്‍ രക്തത്തിലലിഞ്ഞു ചേര്‍ന്ന ചുരുക്കം ചില വ്യക്തികളിലൊരാളാണ്‌ അമേരിക്കയിലെ ബിസിനസ്സുകാരില്‍ മുന്‍പന്തിയില്‍ നില്‍ ക്കുന്ന തമ്പി ആന്റണി. ഇത്രയും സങ്കീര്‍ണണമായ ഒരു ടൂര്‍ണമെന്റ് സം ഘടിപ്പിക്കാന്‍ ചങ്കൂറ്റം കാണിച്ച പുതു തലമുറയെ തമ്പി ആന്റണി പ്രത്യേകം അഭിനന്ദിച്ചു. തമ്പി ആന്റണിയുടെ മകനും അമേരിക്കയിലെ ഉയരം കൂടിയ മലയാളി ചെറുപ്പക്കരിലൊരാളുമായ കെയല്‍ ആന്റ്ണി തെക്കേക്കും മല്‍സര  രംഗത്തുണ്ട് .അമേരിക്കയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഒരു വിദേശ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നാണ്‌ തമ്പി ആന്റ്ണി വോളിബാള്‍ കാണുവാനെത്തുന്നത്.

 

ജിമ്മി ജോർജജ്ന്റെ  ഓർമക്കായി  കേരള വോളീ ബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്ക 1989 മുതൽ   എല്ലാ വർഷവും നടത്തി വരാറുള്ള   വോളീബോൾ ടുർണമെന്റ്   ന്യൂജേഴ്‌­സി ഗാർഡൻ സ്റ്റേറ്റ്  സിക്സെർസ്ന്റെ ആഭിമുഖ്യത്തിൽ  2015 മെയ്‌ 23,24 തീയതികളിൽ  ന്യൂജേഴ്‌­സി  ഹാക്കൻസാക്ക് റോത്തമാൻ  സെൻന്ററിൽ  വച്ച് നടത്തപ്പെടുന്നു.ടൂർണമെന്റിൽ മാറ്റുരക്കുന്ന പതിനാലിൽ പരം വരുന്ന ക്ലബുകളിലെ കളിക്കാർക്ക്‌ താമസിക്കുന്നതിനായി  പ്രത്യേക ഇളവുകളുമായി  ന്യൂജേഴ്‌സി യിലുള്ള സീക്കൊകസിലെ '  ലാ ക്വിന്റ ഹോട്ടലിൽ  ഒരുക്കങ്ങൾ പൂർത്തിയായെതായി ചെയർമാൻ ജിബി തോമസ്‌ അറിയിച്ചു.
 
ന്യൂജേഴ്‌സിയിലെ ന്യൂവാർക്കിൽ നിന്നും ഏകദേശം പത്തു മിനിറ്റ് അകലെസ്ഥിതിചെയ്യുന്ന ഹോട്ടലിലെക്കു കളിക്കാരെകൊണ്ടുപോകുന്നതിനുള്ള വാഹന സൗകര്യംഒരുക്കിയിരിക്കുന്നു .കളിക്കാർക്ക്‌ വ്യായാമം ചെയ്യാനുള്ള ജിം,സ്വിമ്മിംഗ് പൂൾ തുടങ്ങിയ പലസൌകര്യങ്ങളും ഈ ഹോട്ടലിൽ ഒരുക്കിയിരിക്കുന്നു  .ഇവിടെ നിന്നും ന്യൂജേഴ്‌സിയുടെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളീലേക്കും ന്യൂയോർക്ക്‌ സിറ്റി സന്ദർശിക്കുവാനും  വളരെ എളുപ്പമാണ്.ഹോട്ടലിന്റെ മുൻ  വശത്തു നിന്നും ന്യൂയോർക്ക്‌ സിറ്റിയിലേക്ക് പബ്ലിക്‌ ബസ്‌ സർവീസ്  ഉണ്ട്. കൂടാതെ , ഈ ഹോട്ടലിൽനിന്നും ന്യൂയോർക്ക്‌ സിറ്റിയുടെ ദൃശ്യം വളരെ മനോഹരമാണെന്ന്കമ്മിറ്റിക്കാർ അറിയിച്ചു.
 കാനഡയിൽ നിന്നും  അമേരിക്കയിൽ  വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി  14 ഓളം ടീമുകൾ പങ്കെടുക്കുന്ന ടുർണമെന്റ് എന്തു കൊണ്ടും വാശിയേറിയ പ്രകടനങ്ങൾക്ക് വേദിയാകും.
സ്പോണ്‍സർഷിപ്പിനും പരസ്യങ്ങൾക്കും മറ്റു കൂടുതൽ വിവരങ്ങൾക്കും  ദയവായി താഴെപ്പറയുന്ന വെബ്‌സൈററ് സന്ദർശിക്കുക : www.gardenstatesixers.com
 
കൂടുതൽ വിവരങ്ങൾക്ക് - ജിബി തോമസ്‌ -914-573-1616,ജേംസണ്‍ കുര്യാക്കോസ് -201-600-5454,  മാത്യു സ്കറിയ  -551-580-5872,  ടി എസ് ചാക്കോ -201-887-0750.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.